/indian-express-malayalam/media/media_files/2025/12/27/viral-video-azhikode-beach-2025-12-27-16-24-16.jpg)
Source: Screengrab
Viral Video: അഴിക്കോട് ബീച്ചിൽ അവധി ആഘോഷിക്കാനെത്തിയതാണ് ഈ കക്ഷി. എന്നാൽ ആളിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. വിആർ ഹെഡ്സെറ്റ് (Virtual Reality Headset) വെച്ച് കുട്ടി കണ്ട ദൃശ്യം ഏതാണെന്ന് അറിയില്ല. പക്ഷേ ചെക്കനെ ഒരു സ്ത്രീ നന്നായി പേടിപ്പിച്ചിട്ടുണ്ട്. അത് എങ്ങനെ മനസിലായി എന്നല്ലേ?
അഴിക്കോട് ബീച്ചിലെ ആഘോഷങ്ങൾക്കിടയിൽ വിആർ ഹെഡ്സെറ്റ് അനുഭവം അറിയാനുള്ള അവസരവും ഉണ്ടായിരുന്നു. ഇവിടെ ഒരു പയ്യൻ വിആർ ഹെഡ്സെറ്റിലൂടെയുള്ള ദൃശ്യങ്ങൾ കണ്ട് പേടിച്ച് വിറച്ച് പോ തള്ളച്ചി, ചവിട്ടും എന്നെല്ലാം കരഞ്ഞുകൊണ്ട് പറയുകയാണ്. ചുറ്റും ആൾക്കൂട്ടവും ഉണ്ട്.
Also Read: Viral Video: എജ്ജാതി വരികൾ! പെൺപടയുടെ എജ്ജാതി ധൈര്യം! പിള്ളേര് ചുമ്മാ തീ!
എന്തായാലും ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ 10 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. ഇത്രയ്ക്ക് പേടിക്കാൻ ഒന്നുമില്ല. ഇത് ഇവന്റെ ഓവർ ആക്ടിങ് ആണെന്ന് പറയുന്നവർ ഉണ്ട്. ഇത് ഇവന്റെ അഭിനയം ആണെങ്കിൽ ഇവന് ഒരു അവാർഡ് കൊടുക്കണം എന്നാണ് കമന്റുകൾ.
Also Read: Viral Video: റിവേഴ്സ് മിററിൽ നോക്കിയിട്ട് ഒരൊറ്റ ഇടലാണ്, എന്ത്? വാസുവേട്ടൻ വെറുതെ തള്ളിയതല്ല മക്കളേ!
"ആരാണ് ഭ്രമയുഗത്തിലെ മമ്മൂട്ടിക്ക് അവാർഡ് കൊടുത്തത്? ബെസ്റ്റ് ആക്ടർ ചെക്കൻ തന്നെ. ഇവനെ ഇത്രയും പേടിപ്പിച്ച ആ സ്ത്രീ ആരാണ്," ഇങ്ങനെയാണ് വൈറൽ വിഡിയോയ്ക്ക് വന്ന മറ്റ് കമന്റുകൾ.
Also Read: Viral Video: മാസ് ആണോ? കേസ് ആണോ? എംവിഡി ഇതുവരെ എത്തിയില്ലേ?
വിആർ ഹെഡ്സെറ്റിലൂടെയുള്ള 360 ഡിഗ്രി വ്യൂ യഥാർഥത്തിൽ സംഭവം നമുക്ക് ചുറ്റും നടക്കുന്നതാണ് എന്ന തോന്നലുണ്ടാക്കും. കാണുന്നത് സത്യമാണ് എന്ന് വിശ്വസിച്ച് ശരീരം ഇതിനോട് പ്രതികരിക്കും. വിആർ ഹെഡ്സെറ്റിലൂടെ ദൃശ്യങ്ങൾ കണ്ടുള്ള പ്രതികരണങ്ങളുടെ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളിൽ പലരും ഷെയർ ചെയ്യാറുണ്ട്.
Read More: 'കളങ്കാവൽ' ലുക്കിൽ മോഹൻലാലും മോളിവുഡിന്റെ താരങ്ങളും; ജയറാം തകർത്തെന്ന് ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us