സോഷ്യൽ മീഡിയയിൽ ഇന്ന് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് ടിക്‌ടോക് വീഡിയോ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ടിക്‌ടോക് വീഡിയോ ചെയ്യുന്നുണ്ട്. പലതും സാമൂഹ്യമാധ്യമങ്ങളിൽ വലിയ ഹിറ്റാകുകയും ചെയ്യുന്നു. അങ്ങനെയൊരു വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസമായി ഫെയ്‌സ്‌ബുക്കിലും വാട്‌സാപ്പിലും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

Read Also: കല്യാണ വീട്ടിൽ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച ‘ആചാരലംഘനം’; ചിരിയടക്കാതെ വധു

ഒരു അപ്പാപ്പനും അമ്മാമ്മയുമാണ് വീഡിയോയിലെ താരങ്ങൾ. ‘കിന്നാരം’ എന്ന ചിത്രത്തിലെ ‘ഹൃദയസഖി നീ അരികിൽ വരൂ’ എന്ന പാട്ടിനൊപ്പം അപ്പാപ്പൻ താളം പിടിക്കുകയാണ്. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന ഭാര്യയെ നോക്കിയാണ് അപ്പാപ്പന്റെ കിടിലൻ സ്റ്റെപ്പുകൾ. ഒരു തോർത്ത് മുണ്ട് ധരിച്ചാണ് അപ്പാപ്പന്റെ നിൽപ്പ്. വളരെ അനായാസമാണ് അപ്പാപ്പൻ അമ്മാമ്മയെ നോക്കി ‘ഹൃദയസഖീ..നീ അരികിൽ വരൂ’ എന്ന് പാടുന്നത്. എന്നാൽ, അപ്പാപ്പന്റെ റൊമാൻസ് അമ്മാമ്മയ്‌ക്ക് അത്ര പിടിച്ചില്ല. അമ്മാമ്മ അടിയ്‌ക്കാൻ ഓങ്ങിയതും റൊമാൻസ് അടുക്കളയിലിട്ട് അപ്പാപ്പൻ ഓടിരക്ഷപ്പെട്ടു നിരവധി പേരാണ് രസകരമായ വീഡിയോ ഷെയർ ചെയ്യുന്നത്.

‘കിന്നാരം’ എന്ന ചിത്രത്തിൽ നടൻ സുകുമാരനും നടി പൂർണിമയുമാണ് ‘ഹൃദയസഖി’ എന്ന ഗാനത്തിൽ അഭിനയിക്കുന്നത്.

ടിക്‌ടോക് വീഡിയോ കണ്ട് നിരവധി പേരാണ് യഥാർഥ പാട്ടിന്റെ വീഡിയോ കാണാൻ യുട്യൂബിലെത്തിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook