scorecardresearch

നിങ്ങൾ 'കാൽ റോഡ്' കണ്ടിട്ടുണ്ടോ? ആനയ്ക്ക് പോവാനുള്ള സ്ഥലമായിരിക്കും അല്ലേ? തൃശൂർ ഡാ!

Viral Video of Thrissur: ഒരു ഒന്നൊന്നൊര റോഡ് ഉണ്ടാക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. വലിയ വഴി ആനയെക്കേറ്റി വരുന്ന ലോറിക്ക്. ബാക്കി വഴി നമ്മൾക്ക് ഏത് മൂഡ് തൃശ്ശൂർ മൂഡ്

Viral Video of Thrissur: ഒരു ഒന്നൊന്നൊര റോഡ് ഉണ്ടാക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. വലിയ വഴി ആനയെക്കേറ്റി വരുന്ന ലോറിക്ക്. ബാക്കി വഴി നമ്മൾക്ക് ഏത് മൂഡ് തൃശ്ശൂർ മൂഡ്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Thrissur Road Viral Video

Source: Screengrab

തൃശൂരിലെ ഒരു റോഡ് എന്ന് പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോ വൈറലായി. ഈ റോഡിന് എന്താണ് പ്രത്യേകത എന്ന് ആദ്യം വിഡിയോ കാണുമ്പോൾ നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ ബുദ്ധി അധികം പ്രയോഗിക്കാതെ തന്നെ ഉത്തരം കിട്ടും.വേറെ ആർക്കുണ്ട് കാൽ റോഡും അര റോഡും എന്ന് പറഞ്ഞ് കേരളത്തിലെ മറ്റ് 13 ജില്ലക്കാരേയും വെല്ലുവിളിക്കുകയാണ് തൃശൂരുകാർ!

Advertisment

തൃശൂരിലെ മുണ്ടൂർ മുതലുള്ള ഒരു വൺവേ റോഡിലെ മുറിഞ്ഞ വെള്ള വരകൾ ആണ് വിഡിയോയിൽ കാണിക്കുന്നത്. ഇത് സാധാരണ കാണുന്നത് പോലെ റോഡിന്റെ നടുവിൽ അല്ല എന്നതാണ് ഇവിടെ കൗതുകമാവുന്നത്. ഇത് എഐ ആണോ എന്ന സംശയവുമായി കമന്റ് ബോക്സിൽ എത്തുന്നവരും ഉണ്ട്. 

Also Read: 'പോടാ ഹംകേ; ഖാദർ എന്നാ സുമ്മാവാ'; ആ മുത്തം വാങ്ങിയത് കണ്ടോ!

റോഡിന്റെ വീതി കൂട്ടിയപ്പോൾ സംഭവിച്ചതാണോ അതോ റോഡിന്റെ വീതി കൂട്ടും എന്ന് മുൻകൂട്ടി കണ്ടുകൊണ്ട് ഇങ്ങനെ വരച്ചതാണോ എന്നാണ് മറ്റ് ചിലരുടെ ചോദ്യം. ടൂവിലറുകൾക്ക് പോകാൻ വേണ്ടിയുള്ളത് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. 

Also Read: പ്രഭയായി മോഹൻലാൻ, രൂപയായി ശ്രീനിവാസൻ; സത്യൻ അന്തിക്കാടിന്റെ ഡെലൂലുവായി ഉർവശി വേണമെന്ന് ആരാധകർ

ലോക ചരിത്രത്തിൽ തന്നെ ആദ്യമായി കാൽ റോഡ് വന്നത് തൃശൂരാണ് എന്നത് അഭിമാനത്തോടെ പറയാം എന്ന് പറഞ്ഞാണ് ട്രോൾ. തൃശൂർ അല്ലേ സ്ഥലം, ആനയ്ക്ക് പോവാൻ വേണ്ടി ആവും അങ്ങനെ വരച്ചിട്ടിരിക്കുന്നത് എന്ന് തൃശൂരുകാരെ കളിയാക്കി കമന്റുകളും വരുന്നു. 

Also Read: തേങ്കുറിശ്ശിയിലെ അവസാന ഒടിയനായി മമ്മൂക്ക; മാണിക്യനെ ഏറ്റെടുത്ത് ആരാധകർ; വീഡിയോ

"വീതി കുട്ടിയെന്നു പറഞ്ഞിട്ട് ആരും വിശ്വസിച്ചില്ല. അപ്പോൾ ഞങ്ങൾ വരച്ചു കാണിച്ച് കൊടുത്തു. ഒരു ഒന്നൊന്നൊര റോഡ് ഉണ്ടാക്കും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. വലിയ വഴി ആനയെക്കേറ്റി വരുന്ന ലോറിക്ക്. ബാക്കി വഴി നമ്മൾക്ക് ഏത് മൂഡ് തൃശ്ശൂർ മൂഡ്..." ഇങ്ങനെയാണ് മറ്റ് കമന്റുകൾ.

Read More: 'പഴകുന്തോറും വീര്യം കൂടുന്ന വീഞ്ഞ്'; വാൾടറായി മമ്മൂക്ക ഈ ലുക്കിലോ? വീഡിയോ

Thrissur Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: