ശാരീരിക പരിമിതികളുള്ളവര്‍ ഒരു താങ്ങായി നായകളേയും ഒപ്പം കൂട്ടാറുണ്ട്. ദൈനം ദിനം ജോലികളില്‍ ഒരു കൈ സഹായത്തിന് നായകളെത്തുന്ന പല ദൃശ്യങ്ങളും നാം കണ്ടിട്ടുമുണ്ടാകാം.
വീല്‍ചെയറിലുള്ളയാളെ റോഡ് മുറിച്ച് കടക്കാന്‍ സഹായിക്കുന്ന നായയുടെ വീഡിയോയാണ് നെറ്റിസണ്‍സിനിടയില്‍ പ്രചരിക്കുന്നത്.
റോഡ് ക്രോസ് ചെയ്യുന്ന സീബ്ര ലൈനിലേക്ക് വീല്‍ചെയറിലുള്ള ആളെ ഉന്തിക്കോണ്ട് വരുന്ന നായയെയാണ് ആദ്യം വീഡിയോയില്‍ കാണുന്നത്. തിരക്കേറിയ റോഡിലൂടെ വാഹനങ്ങള്‍ പായുന്നുമുണ്ട്.
എന്നാല്‍ തിരക്കു കുറയാനായി നായക്കുട്ടി കാത്തിരിക്കുകയാണ്. വാഹനങ്ങള്‍ വരുന്നുണ്ടോയെന്നും നായ നോക്കുന്നുണ്ട്. ഒടുവില്‍ വാഹനങ്ങളുടെ വരവ് കുറഞ്ഞപ്പോള്‍ വീല്‍ചെയര്‍ ഉന്തി റോഡിന്റെ മറുവശത്ത് എത്തിക്കുകയും ചെയ്തു.
വീഡിയോ ആദ്യം ടിക്ക് ടോക്കിലൂടെയാണ് പ്രചരിച്ചത്. @brendabriones9 എന്ന യൂസറാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നീട് പല സമൂഹ മാധ്യമങ്ങളിലും വീഡിയോ പ്രചരിച്ചു.
ട്വിറ്ററില്‍ അക്വലേഡി എന്ന അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ 2.7 ലക്ഷം പേരാണ് കണ്ടത്.
പരിമിതിയുള്ളവരെ സഹായിക്കാനായി പ്രത്യേക ട്രെയിനിങ് ലഭിച്ചവയാണ് സര്‍വീസ് ഡോഗുകള്‍. വിവിധ തരത്തിലുള്ള സര്‍വീസ് ഡോഗുകളുണ്ട്. കാഴ്ചയില്ലാത്തവര്‍, വീല്‍ചെയറില്‍ കഴിയുന്നവര്‍ അങ്ങനെ നിരവധി പരിമിതികളെ മറികടക്കാന്‍ സഹായിക്കുന്ന നായകള്‍.