/indian-express-malayalam/media/media_files/uploads/2019/12/priyanka.jpg)
രാഷ്ട്രീയ നേതാക്കൾക്കും സെലിബ്രിറ്റികൾക്കും പറ്റുന്ന അബദ്ധങ്ങൾ പൊതുവേ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ചില അബദ്ധങ്ങൾ പാർട്ടിക്ക് തന്നെ നാണക്കേടായിരിക്കും. ഇപ്പോൾ അത്തരത്തിലൊരു അബദ്ധമാണ് കോൺഗ്രസ് നേതാവിന് പറ്റിയിരിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറിയും സോണിയാ ഗാന്ധിയുടെ മകളുമായ പ്രിയങ്കാ ഗാന്ധിക്ക് പകരം ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാവിന്‍റെ വീഡിയോയാണ് കോണ്‍ഗ്രസിന് തലവേദനയായത്.
ഡല്‍ഹിയില്‍ നിന്നുള്ള പ്രാദേശിക നേതാവ് സുരേന്ദര്‍ കുമാറിനാണ് അബദ്ധം പിണഞ്ഞത്. പാര്‍ട്ടി റാലിയിലായിരുന്നു സംഭവം. "സോണിയ ഗാന്ധി സിന്ദാബാദ് ,കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്, പ്രിയങ്ക ചോപ്ര സിന്ദാബാദ്" എന്നിങ്ങനെയായിരുന്നു മുദ്രാവാക്യം.
#WATCH Delhi: Slogan of "Sonia Gandhi zindabad! Congress party zindabad! Rahul Gandhi zindabad! Priyanka Chopra zindabad!" (instead of Priyanka Gandhi Vadra) mistakenly raised by Congress' Surender Kr at a public rally. Delhi Congress chief Subhash Chopra was also present.(01.12) pic.twitter.com/ddFDuZDTwH
— ANI (@ANI) December 1, 2019
ഡൽഹി കോണ്‍ഗ്രസ് പ്രസിഡന്‍റ് സുഭാഷ് ചോപ്ര സമീപത്തുണ്ടായപ്പോഴാണ് അബദ്ധം പിണഞ്ഞത്. അദ്ദേഹം ഉടന്‍ തന്നെ പിഴവ് ചൂണ്ടിക്കാട്ടി തിരുത്തിച്ചു. ഇതോടെ അദ്ദേഹം മാപ്പ് പറയുകയും ചെയ്തു. എന്നാൽ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
ഇതോടെ നിരവധി പേരാണ് ഈ നേതാവിനെയും പാര്‍ട്ടിയെയും ട്രോളി രംഗത്തുവന്നത്. രാഹുല്‍ഗാന്ധിക്ക് പകരം രാഹുല്‍ ബജാജ് എന്ന് പറയാഞ്ഞത് ഭാഗ്യമെന്നെല്ലാം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചവരുണ്ട്. പ്രിയങ്ക ചോപ്ര എപ്പോഴാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് ചോദിച്ചവരുമുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.