scorecardresearch

പ്രായം മറന്ന് സ്നേഹക്കൂട്ടിലെ കൃഷ്ണനും ഗോപികമാരും; മനസ്സുതൊട്ട് ഒരു വൈറൽ വീഡിയോ

സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ക്യൂട്ട് വീഡിയോ

സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ക്യൂട്ട് വീഡിയോ

author-image
Trends Desk
New Update
Viral Dance

ചിത്രം: ഇൻസ്റ്റഗ്രാം

യൗവനം എന്നത് ശരീരത്തിലല്ല, മനസ്സിലാണെന്ന് തെളിയിക്കുകയാണ് ഈ 'ചെറുപ്പക്കാർ'. കോട്ടയത്തെ സ്നേഹക്കൂട് എന്ന അഭയ മന്ദിരത്തിലെ ആഘോഷ പരിപാടിയിൽ 'മിസ്റ്റർ ബട്ട്ലർ' എന്ന ചിത്രത്തിലെ "രാരാ വേണു ഗോപബല" എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുന്ന ഒരുകൂട്ടം അമ്മമാരും, അവർക്ക് കട്ട സപ്പോർട്ടുമായി ഒപ്പം കൂടുന്ന ഒരു അച്ഛന്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

Advertisment

പ്രായത്തിന്റെ അവശതകൾ മറന്ന്, ആവേശത്തോടെയുള്ള ഡാൻസ് കണ്ടാൽ ആരും ഒന്ന് കൈയടിച്ചുപോകും. സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ഈ ക്യൂട്ട് വീഡിയോ. ഗോപികമാർക്കൊപ്പം നൃത്തം ചെയ്യുന്ന കൃഷ്ണനെയാണ് വീഡിയോയിൽ കാണാനാവുക.   

Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

ഗോപികമാർ ചേർന്ന് കൃഷ്ണനെ എടുത്തുയർത്തുന്ന ഭാഗമാണ് വീഡിയോയുടെ ഹൈലൈറ്റ്. "nandhu anayadi" എന്ന ഉപയോക്താവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ആറു ലക്ഷത്തിലധികം കാഴ്ചകൾ നേടിയ വീഡിയോയ്ക്ക് എഴുപതിനായിരത്തിലധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Also Read: 'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ

"കൃഷ്ണനും രാധമാരും കൊള്ളാം... നല്ല ഡാൻസ് നന്നായി ചെയ്തു, കണ്ടപ്പോൾ തന്നെ സന്തോഷം", എന്നാണ് ഒരാൾ വീഡിയോയുടെ കമന്റ് ബോക്സിൽ കുറിച്ചത്. "അച്ചാച്ചനും അമ്മമ്മമാരും പൊളിച്ചു, ഇതൊക്കെ അല്ലേ നമ്മൾ മലയാളികൾ ഏറ്റെടുക്കേണ്ടത്", "അമ്മമാർ റോക്ക്ഡ്, കാഴ്ചക്കാർ ഷോക്ക്ഡ്", എന്നിങ്ങനെയാണ് മറ്റു കമന്റുകളിൽ ചിലത്.

Read More: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ

Viral Video Viral

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: