scorecardresearch

Viral Video: വീണതല്ല; ഇവിടുത്തെ മണ്ണ് ടെസ്റ്റ് ചെയ്തതാണ്! എന്താലേ!

Off Road Jeep Ride Video: ഇങ്ങനെയാണ് കുഴിയിൽ ചാടിക്കൽ, എല്ലാവരും കണ്ടല്ലോ എന്നാണ് വിഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളിൽ ഒന്ന്. ഒരു കോടിയ്ക്ക് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടു

Off Road Jeep Ride Video: ഇങ്ങനെയാണ് കുഴിയിൽ ചാടിക്കൽ, എല്ലാവരും കണ്ടല്ലോ എന്നാണ് വിഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളിൽ ഒന്ന്. ഒരു കോടിയ്ക്ക് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടു

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Off Road Jeep Ride Viral Video

Source: Screengrab

Viral Video: ഒരു ഓഫ് റോഡ് ജീപ്പിൽ സാഹസികമായൊരു റൈഡ് എന്നത് പലരേയും ത്രില്ലടിപ്പിക്കുന്ന ഒന്നാണ്. എന്നാൽ ദുർഘടമായ വഴിയിലൂടെ സ്റ്റൈലൻ ഓഫ് റോഡ് ജീപ്പിൽ റൈഡ് നടത്തി മാസ് കാണിക്കാൻ ശ്രമിച്ച് ഒടുവിൽ സമൂഹമാധ്യമങ്ങളിൽ ട്രോൾ മെറ്റീരിയലായിരിക്കുകയാണ് കുറച്ച് പേർ.   

Advertisment

ഓഫ് റോഡ് ട്രാക്കിന്റെ നടുക്കായി ഒരു കുഴി ഉണ്ടായിരുന്നു. ഒരു ടയർ കുഴിയിലേക്ക് വീണു. പിന്നാലെ ജീപ്പ് ഒരു വശത്തേക്ക് ചരിഞ്ഞു. ആറോളം പേരാണ് ജീപ്പിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരു വശത്ത് ഇരുന്നവരെല്ലാം താഴേക്ക് വീണു. 

Also Read: Viral Video: നിയന്ത്രണം നഷ്ടപ്പെട്ട് തെന്നിമാറി വിമാനം; ഭയാനകമായ ദൃശ്യങ്ങൾ; കഥ ഇങ്ങനെ!

ഇവരുടെ ഈ മാസ് വീഴ്ചയുടെ വിഡിയോ ഇൻസ്റ്റഗ്രാമിൽ ഒരു കോടിയോളം ആളുകൾ ആണ് കണ്ടത്. ഇങ്ങനെയാണ് കുഴിയിൽ ചാടിക്കൽ, എല്ലാവരും കണ്ടല്ലോ എന്നാണ് വിഡിയോയ്ക്ക് ലഭിച്ച പ്രതികരണങ്ങളിൽ ഒന്ന്. കുറേ ആയി ചാരി ഇരിക്കണം എന്ന് വിചാരിക്കുന്നു, ഇപ്പോൾ സെറ്റ് ആയി എന്നാണ് ഓഫ് റോഡ് റൈഡ് നടത്തി കുഴിയിൽ ചാടിയവരെ ട്രോളി വന്ന മറ്റൊരു കമന്റ്. 

Also Read: Viral Video: ട്രെയിനിന് മുന്നിൽ ഷോ കാണിച്ച് ചെക്കൻ; ലോക്കോ പൈലറ്റ് കൊടുത്തത് മുട്ടൻ പണി!

"നല്ല danger ആണ് ഇതൊക്കെ. പടച്ചോന് കാത്തതാണ്. എന്റെ ഏറ്റവും അടുത്ത ചങ്ങായി മരുഭൂമിയിൽ വെച്ച് ഇതുപോലെ ട്രെക്കിങ്ങിന്റെ ഇടക്ക് വണ്ടി മുകളിൽ വീണ് മരണപെട്ടിട്ടുണ്ട്," ഇത് തമാശക്കളിയല്ല എന്ന് ചൂണ്ടി വന്ന കമന്റ് ഇങ്ങനെയായിരുന്നു. ചിലരുടെ ശരിയാവും ചിലരുടെ ശരിയാവില്ല, സാരില്ല, പോട്ടെ എന്നെല്ലാം പറഞ്ഞാണ് കമന്റുകൾ നിറയുന്നത്.  

Read More: Viral Video: ഫേക്ക് ഷൂട്ട് പാസിന്റെ രാജാവ്; ഒഡെഗാർഡിന്റെ ത്രസിപ്പിക്കുന്ന കരുനീക്കം

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: