Latest News

വീണിട്ടും തുള്ളൽ നിർത്താതെ; സോഷ്യൽ മീഡിയയെ കുടുകുടാ ചിരിപ്പിച്ച് ക്രിസ്മസ് അപ്പൂപ്പന്മാർ

ഇരുവരുടെയും ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്

christmas, viral video, ie malayalam

ക്രിസ്മസ് എത്താറായി, കരോൾ സംഘങ്ങളും വരവറിയിച്ചു തുടങ്ങി. പാട്ടും ഡാൻസുമൊക്കെയായി ക്രിസ്മസ് വരവറിയിക്കാൻ വീടുകളിലെത്തുന്ന കരോൾ സംഘത്തെ കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ കാത്തിരിക്കാറുണ്ട്. ഈ ക്രിസ്മസ് കാലത്ത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്ന രണ്ടു സാന്റാമാരുണ്ട്. കാട്ടാക്കട മുതിയവിള പള്ളിയിലെ കരോൾ ടീം അംഗങ്ങളായ ദീപുവും അനന്തുവും.

സാന്റായുടെ വേഷത്തിലുള്ള ഇരുവരുടെയും ഡാൻസ് ആണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നത്. ടെലിവിഷൻ അവതാരകൻ രാജ് കലേഷ് ദിവാകരനാണ് ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. ”ഇത്‌ ഞാനല്ല, ഇതാരാണെന്നറിയാൻ നല്ല ആഗ്രഹമുണ്ട്‌.. അറിയുന്നവർ ഒന്ന് പറയണേ,” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ ഷെയർ ചെയ്തത്. ആളെ കിട്ടി എന്നു പറഞ്ഞ് മറ്റൊരു വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ഡാൻസ് കണ്ടിട്ട് ചിരിയടക്കാൻ കഴിയുന്നില്ലെന്നും രണ്ടു വർഷം കൊറോണ കാരണം വെറുതെ ഇരുന്നപ്പോൾ സാന്റാമാർക്ക് ഉഷാറ് കൂടിയെന്നുമുള്ള കമന്റുകളുമുണ്ട്.

Read More: വീണ്ടും അത്ഭുതപ്പെടുത്തി ടാൻസാനിയൻ ടിക്ടോക് താരങ്ങൾ; ഇത്തവണ സൂര്യ വംശിയിലെ ‘ടിപ്പ് ടിപ്പ് ബർസ പാനി’

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Viral video of two sloppy santas dancing in kerala

The moderation of comments is automated and not cleared manually by malayalam.indianexpress.com