കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതു ചടങ്ങിന്റെ വേദിയിലേക്ക് ക്ഷണിച്ചതിനെതിരെ ക്ഷുഭിതനായി പ്രതികരിച്ച സംഘടനാ നേതാവിന്റെ പ്രവൃത്തിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം.
വേദിയിലേക്ക് വിദ്യാർത്ഥിനിയെ ക്ഷണിച്ചതിനെതിരെ ക്ഷോഭത്തോടെ സംസാരിക്കുന്ന ഇ കെ സമസ്ത നേതാവ് അബ്ദുള്ള മുസ്‌ലിയാരുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. അബ്ദുള്ള മുസ്ലിയാരുടെ ഈ പ്രവൃത്തിക്കെതിരെയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുന്നത്.
ഒരു മദ്‌റസ കെട്ടിട ഉദ്ഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിപ്പിച്ചതിനെതിരെയാണ് അബ്ദുള്ള മുസ്‌ലിയാർ ക്ഷോഭത്തോടെ പ്രതികരിച്ചത്.
‘ആരാടോ പത്താം ക്ലാസിലെ പെണ്‍കുട്ടിയെ സ്റ്റേജിലേക്ക് വിളിച്ചത്? സമസ്തയുടെ തീരുമാനം അറിയില്ലേ?, പെണ്‍കുട്ടിയാണെങ്കില്‍ രക്ഷിതാവിനെയല്ലേ വിളിക്കേണ്ടത്,’ എന്ന് മുസ്ല്യാർ വിളിച്ചു പറയുന്നതായി വീഡീിയോയിൽ കേൾക്കാം.
വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ മുസ്ല്യാർക്കെതിരെ വിമർശനമുന്നയിച്ചുു.