സോഷ്യൽ മീഡിയയിൽ അനവധി വീഡിയോകൾ നിത്യേന വൈറലാകാറുണ്ട്. ഇത്തവണ ഏവരുടെയും ശ്രദ്ധ ആകർഷിച്ചത് ഒരു പ്രണയ ജോഡിയാണ്. പ്രായവും കാലവും തോറ്റ് പോകും ഇവരുടെ പ്രണയത്തിനു മുന്നിലെന്നാണ് വീഡിയോയ്ക്ക് താഴെ നിറയുന്ന കമന്റുകൾ.
വാർദ്ധക്യ കാലം ആസ്വദിക്കുന്ന ദമ്പതിമാരുടെ മനോഹര നിമിഷങ്ങളടങ്ങിയ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഡിയർ കോമറേഡ് എന്ന ചിത്രത്തിലെ ഗാനത്തിനനുസരിച്ച് അഭിനയിക്കുകയാണ് ഇരുവരും.
അഭിനയിക്കുകയല്ല മറിച്ച് ഇവർ ജീവിക്കുകയാണെന്ന് വേണം പറയാൻ. അച്ചാമാസ് എന്നാണ് ഇവരുടെ ഇൻസ്റ്റഗ്രാം പ്രെഫൈലിന്റെ പേര്. അമൽ രാജ്, അഖിൽ രാജ് എന്നിവരാണ് പ്രൊഫൈൽ മാനേജ് ചെയ്യുന്നത്.
11,000 ഫോളോവേഴ്സുള്ള പ്രൊഫൈലിൽ ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയുമുണ്ട്. ഇതേ പേരിൽ തന്നെ ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. ടൈറ്റാനിക്കിന്റെ ഇന്ത്യൻ വേർഷനെന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ ഉയരുന്ന വിശേഷണങ്ങൾ. എന്തിരുന്നാലും കാലം മാറുമ്പോൾ അതിനനുസരിച്ച് മാറാൻ ശ്രമിക്കുന്ന ഈ ദമ്പതികൾ അഭിനന്ദനം അർഹിക്കുന്നുണ്ട്.