Latest News

‘ജനുവരിയിൽ ഒരു വരി ഞാൻ എഴുതി വച്ചു, ഫെബ്രുവരി എന്തിനോ മാറ്റിവച്ചു;’ മാസങ്ങളിലൂടെ ഒരു മ്യസിക് വീഡിയോ

“എവിടെപ്പോയ് മാസങ്ങൾ”

Viral Video of Months Song, Viral Video, Months Song, ജനുവരിയിൽ, വൈറൽ വീഡിയോ

പുതുവർഷം പിറന്നപ്പോൾ കഴിഞ്ഞു പോയ വർഷത്തെ നേട്ടങ്ങളും നഷ്ടങ്ങളും സുഖങ്ങളും ദുഃഖങ്ങളുമൊക്കെ ഓർത്തെടുക്കാനും അവയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുമെല്ലാം ഇഷ്ടപ്പെടുന്ന ധാരാളം ആളുകളുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെല്ലാം കഴിഞ്ഞ് പോയ വർഷത്തെ ഓരോ മാസത്തെയും ഓർമകൾ വീഡിയോ ആയി ധാരാളം പേർ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ ഇത്തരത്തിൽ ഒരു വർഷത്തെ 12 മാസങ്ങളെയും ആ മാസങ്ങളിലെ അവസ്ഥയെയും കുറിച്ച് ഒരു പാട്ട് ഇറക്കിയാൽ എങ്ങനെയുണ്ടാവും. ഇപ്പോൾ പുതുവർഷത്തിൽ അത്തരത്തിൽ ഒരു മാസപ്പാട്ടാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

അധ്രി ജോ എന്ന വീഡിയോ ക്രിയേറ്റർ ആണ് ഈ മാസപ്പാട്ട് തയ്യാറാക്കിയത്.”ജനുവരിയിൽ ഒരു വരി ഞാൻ കുറിച്ചു വച്ചു” എന്ന വരിയോട് കൂടി തുടങ്ങുന്ന പാട്ടിൽ 12 മാസത്തെയും കുറിച്ച് പറയുന്നു.

ഒപ്പം എവിടെപ്പോയ് മാസങ്ങൾ എന്നും എവിടെപ്പോയം സ്വപ്നങ്ങൾ എന്നും ഈ പാട്ടിൽ ചോദിക്കുന്നു. റിപ്പീറ്റ് അടിക്കാൻ പറഞ്ഞ് ഒരു പുതുവർഷാശംസയും നേർന്നാണ് ഈ മ്യൂസിക് വീഡിയോ അവസാനിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Viral video of months song

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express