scorecardresearch

'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!

Cat funny viral video: പുലിക്കൂട്ടിൽ കയറിയുള്ള ഈ പൂച്ചയുടെ വിഡിഡോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ പൂച്ച സാറിന്റെ ആരാധകർക്ക് ഇത് കണ്ട് വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല

Cat funny viral video: പുലിക്കൂട്ടിൽ കയറിയുള്ള ഈ പൂച്ചയുടെ വിഡിഡോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ പൂച്ച സാറിന്റെ ആരാധകർക്ക് ഇത് കണ്ട് വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല

author-image
Trends Desk
New Update
Cat Viral Video New

Source: Screengrab

പുലിയുടെ കൂട്ടിൽ കയറി പുലിയുടെ ഭക്ഷണം എടുക്കാൻ ധൈര്യമുണ്ടോ? അതിനുള്ള ധൈര്യം പൂച്ച സാറിന് മാത്രമേ ഉണ്ടാവു. മൃഗശാലയിലെ പുലിയുടെ കൂട്ടിൽ കയറി പുലിയുടെ മുൻപിൽ കൂടി പോയി അതിന്റെ ഭക്ഷണവും എടുത്ത് ഒരു കൂസലും ഇല്ലാതെ ഇറങ്ങി പോവുകയാണ് കക്ഷി. പൂച്ച സാറിന്റെ ഹീറോയിസം എഐ സൃഷ്ടി മാത്രം അല്ല എന്ന് ഇതോടെ വ്യക്തമായില്ലേ...

Advertisment

പുലിക്കൂട്ടിൽ കയറിയുള്ള ഈ പൂച്ചയുടെ വിഡിഡോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. എന്നാൽ പൂച്ച സാറിന്റെ ആരാധകർക്ക് ഇത് കണ്ട് വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല. ആനയും പാമ്പും കടുവുയും എന്നു തുടങ്ങി കാട്ടിലെ വമ്പന്മാരെല്ലാം പൂച്ച സാറിന് മുൻപിൽ മുട്ടുമടക്കിയാണ് ചരിത്രം എന്നാണ് പൂച്ച സാറിന്റെ ആരാധകർ പറയുന്നത്. 

Also Read: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി

10 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. പൂച്ച സാറിന്റെ ആരാധകർ കമന്റ് ബോക്സിൽ നിറഞ്ഞ് എത്തുന്നുണ്ട്. ദാസൻ ഇത് കൊണ്ടുപോകുകയാണ്, എതിർക്കാൻ ധൈര്യം ഉണ്ടെങ്കിൽ മുന്നോട്ട് വരാം എന്നാണ് ലൈക്കുകൾ വാരിക്കൂട്ടിയ ഒരു കമന്റ്. നീന്താൻ അറിയില്ല അതുകൊണ്ട് തിമിംഗലം രക്ഷപെട്ടു എന്നാണ് ചിരി നിറച്ചെത്തുന്ന മറ്റൊരു കമന്റ്. 

Advertisment

Also Read: 'റഹ്മാൻ അന്നും ഇന്നും ഒരുപോലെ, ശോഭനയെ നോക്കിയിരുന്നു പോയി'; താരങ്ങളുടെ ചിത്രത്തിൽ കമന്റുമായി ആരാധകർ

വെറുതെ അല്ല ആ മ്യൂസിയത്തിലെ പുലികളൊക്കെ എല്ലും തോലുമായിരിക്കുന്നെ, ഞാൻ വെറുതെ ജീവനക്കാരെ തെറ്റിദ്ധരിച്ചു എന്നാണ് മറ്റൊരാൾ പറയുന്നത്. ലേ പുലി : എന്തേലും കാണിക്കട്ടെ, ചോദിക്കാൻ പോയാൽ കുടുംബക്കാരൻ ആണെന്ന് നോക്കില്ല മാന്തും അവൻ...ലെ പൂച്ചസാർ:- എനിക്കുള്ള പങ്ക് ഞാൻ എടുത്തിട്ടുണ്ടെന്ന് അമ്മാവൻ വരുമ്പോ പറഞ്ഞേര്...ഇങ്ങനെയണ് മറ്റ് കമന്റുകൾ. 

Read More: 'നാച്ചിയപ്പയല്ലേ ആ പെരിയ ബക്കറ്റ് ചിക്കന് നിലവിളിക്കുന്നേ..'; വൈറലായി ബിഗ് ബോസ് വീഡിയോ

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: