കല്യാണ വീട്ടില്‍ ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യമുള്ളത് ആര്‍ക്കാണ്? അത് ക്യാമറാമാന്മാര്‍ക്കാണെന്നാണ് പൊതുവെ പറയാറ്. ചെക്കനും പെണ്ണും എവിടെ നിക്കണം, എപ്പോള്‍ ചിരിക്കണം, എപ്പോള്‍ ഭക്ഷണം കഴിക്കണം എന്നൊക്കെ കല്യാണ ഫോട്ടോയെടുക്കാന്‍ വരുന്നവര്‍ തീരുമാനിക്കും. കല്യാണ വീഡിയോകളും ഫോട്ടോകളും സിനിമകളോട് പോലും കിടപിടിക്കുന്ന ഈ കാലത്ത് നല്ല ഫോട്ടോയെടുക്കാന്‍ എത് അറ്റം വരെയും പോകാന്‍ തയ്യാറാകുന്ന പല ഫോട്ടോഗ്രാഫര്‍മാരേയും നമ്മള്‍ കണ്ടിട്ടുണ്ട്.

പക്ഷെ ഇവിടെ ഫോട്ടോഗ്രാഫറല്ല, തന്റെ ഫോട്ടോ എടുക്കാന്‍ വന്ന ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണിന്റെ നിഷ്‌കളങ്കമായ പ്രതികരണമാണ് വൈറലായി മാറിയിരിക്കുന്നത്. കല്യാണത്തിന്റെ തിരക്കിനിടെ ഓടി വന്ന് ഭക്ഷണം കഴിക്കാനിരുന്ന വധുവിന്റെ ഫോട്ടോ എടുക്കാന്‍ വന്നതായിരുന്നു ക്യാമറാമാന്മാര്‍. അവരോടായി ‘വിശക്കുന്നെടാ’ എന്ന അവളുടെ നിഷ്‌കളങ്കമായ വാക്കുകള്‍ക്ക് മുന്നില്‍ സോഷ്യല്‍ മീഡിയ അലിഞ്ഞ് ഇല്ലാണ്ടായിരിക്കുകയാണ്.

നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ‘ഒരു ഫോട്ടോഗ്രാഫറോട് ഒരു കല്യാണ പെണ്ണും ഇത്ര നിഷ്‌കളങ്കമായി കാര്യം പറഞ്ഞിട്ടുണ്ടാവില്ല’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അവളുടെ വാക്കുകള്‍ക്ക് മറുപടിയായി, ‘അതിനെന്താ കഴിച്ചോ, ഇത് വീഡിയോയാണ്’ എന്ന് ക്യാമറാമാന്‍ പറയുന്നതും വീഡിയോയില്‍ നിന്നും കേള്‍ക്കാന്‍ സാധിക്കുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ