scorecardresearch
Latest News

സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച ‘കുട്ടി മാജിക്’; വീഡിയോ കണ്ടത് എട്ട് കോടിയിലധികം പേര്‍

രണ്ട് ചെറിയ കല്ലുകള്‍ ഉപയോഗിച്ചാണ് വിദ്യ. വീഡിയോ വൈറലായതിന് ശേഷം പലരും എന്താണ് ശെരിക്കും സംഭവിച്ചതെന്നറിയാന്‍ പരിശ്രമം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല

Viral Video, Magic

മാജിക് അസ്വദിക്കുന്നതിനും ചെയ്യുന്നതിനും പ്രായമൊരു ഘടകമല്ല. കൊച്ചു കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ചില വിദ്യകള്‍കൊണ്ട് കാണികളെ അത്ഭുതപ്പെടുത്താറുണ്ട്. കോടിക്കണക്കിന് ആളുകള്‍ കയ്യടിച്ച ഒരു കുട്ടി മജീഷ്യനാണ് ഇപ്പോള്‍ താരം. സാഹില്‍ ആസാമെന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കുട്ടിയുടെ വീഡിയോ വൈറലായിരിക്കുന്നത്.

ക്ലാസ് മുറിയില്‍ കൂട്ടുകാരെല്ലാം ചുറ്റും നില്‍ക്കെയാണ് കുട്ടിയുടെ മാജിക്. രണ്ട് ചെറിയ കല്ലുകള്‍ ഉപയോഗിച്ചാണ് വിദ്യ. ആദ്യം തന്റെ ഇരു കൈകളിലുമായുള്ള ഓരോ കല്ലുകള്‍ കുട്ടി കൂട്ടുകാരെ കാണിക്കുന്നു. പിന്നീട് പെട്ടെന്നാണ് കൈകള്‍ ഡെസ്കിന് മുകളിലേക്ക് വയ്ക്കുന്നത്. പിന്നീട് കൈകള്‍ തുറക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്നറിയാന്‍ വീഡിയോ കണ്ടു നോക്കു.

മാജിക്കിന് ശേഷം വലിയ കയ്യടിയാണ് കൂട്ടുകാര്‍ കുട്ടി മജീഷ്യന് നല്‍കിയത്. വീഡിയോ ഇതിനോടകം കണ്ടത് എട്ടുകോടിയിലധികം പേരാണ്. വീഡിയോ വൈറലായതിന് ശേഷം പലരും എന്താണ് ശെരിക്കും സംഭവിച്ചതെന്നറിയാന്‍ പരിശ്രമം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. നിങ്ങളും ഒന്ന് ശ്രമിച്ചു നോക്കു.

Also Read: ഒത്തുപിടിച്ചാല്‍ ‘മാല’യും പോരും; ഉറുമ്പുകളുടെ സ്വര്‍ണക്കടത്ത് വൈറലാകുന്നു

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Viral video netizens stunned by this little boys trick