scorecardresearch

'നെഞ്ചോട് ചേര്‍ത്ത്'; കോരിച്ചൊരിയുന്ന മഴയില്‍ കുഞ്ഞിന് കരുതല്‍ നല്‍കി കുരങ്ങുകള്‍, വീഡിയോ

വയനാട് കലക്ടറേറ്റ് വളപ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്

വയനാട് കലക്ടറേറ്റ് വളപ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്

author-image
Trends Desk
New Update
Viral Video, Monkey

മാതാപിതാക്കളുടെ സ്നേഹത്തിനും കരുതലിനും പകര വയ്ക്കാന്‍ ഒന്നും തന്നെയില്ല എന്ന് തെളിയിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. കോരിച്ചൊരിയുന്ന മഴയത്ത് കുഞ്ഞ് നനയാതിരിക്കാന്‍ നോക്കുന്ന മാതാപിതാക്കളുടേതാണ് ദൃശ്യങ്ങള്‍.

Advertisment

വയനാട്ടില്‍ കന്നത്ത മഴയില്‍ നിന്ന് കുട്ടിക്കുരങ്ങിനെ സംരക്ഷിക്കുന്ന കുരങ്ങുകളുടെ ശ്രമമാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. തോരാതെ പെയ്യുന്ന മഴയ്ക്കിടയില്‍ രണ്ട് കുരങ്ങുകള്‍ കുഞ്ഞിനെ ചേര്‍ത്ത് പിടിക്കുകയാണ്.

ഒരു തുള്ളി വെള്ളം പോലും കുഞ്ഞിന്റെ ശരീരത്തില്‍ വീഴാത്ത വിധത്തിലാണ് കുരങ്ങുകളുടെ കരുതല്‍. ഇടയ്ക്കിടക്ക് മഴ കുറയുന്നുണ്ടോ എന്ന് തലപൊക്കി നോക്കുകയും പിന്നാലെ വീണ്ടും കുഞ്ഞിനോട് കുരങ്ങുകള്‍ ചേര്‍ന്നിരിക്കുന്നതും കാണാം.

വയനാട് കലക്ടറേറ്റ് വളപ്പില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്. ജീവനക്കാരനായി രഞ്ജിത്ത് കുമാറാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കുട്ടിക്കുരങ്ങിനെ സംരക്ഷിക്കുന്ന കുരങ്ങുകളുടെ സ്നേഹത്തെ വാഴ്ത്തുകയാണ് നെറ്റിസണ്‍സ്.

Advertisment

പല കുടുംബത്തിലും കാണാതെ പോകുന്നത് ഈ കരുതലാണെന്ന് പറഞ്ഞവരുമുണ്ട്. വീഡിയോയെ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യത്തോടും ചിലര്‍ ചേര്‍ത്തു വയ്ക്കുന്നുണ്ട്. ഇത്ര പോലും സ്നേഹം എം എം മണിക്ക് കെ കെ രമയോട് ഇല്ലാത പോയല്ലോ എന്നാണ് ഒരു കമന്റ്.

Social Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: