എന്നാലും ഒരു മോഷ്ടാവിനും ഈ ഒരു അവസ്ഥ വരരുത്. മോഷ്ടിക്കാനായി ജ്വല്ലറിയില്‍ കയറി കഠിന ശ്രമം നടത്തിയെങ്കിലും പണി പാളി, അവസാനം കടയുടമയുടെ കണ്ണില്‍പ്പെടുകയും ഓടിരക്ഷപ്പെടേണ്ട അവസ്ഥയുമുണ്ടായി.
അമേരിക്കയിലെ വിസ്കോസിനിലാണ് സംഭവം നടന്നത്. എബിസി ന്യൂസാണ് മോഷ്ടാവിന് കിട്ടിയ പണി ഇന്‍സ്റ്റഗ്രാമിലൂടെ പുറംലോകത്ത് എത്തിച്ചത്.
സംഭവം ഇങ്ങനെ, കൂളായി പോക്കറ്റിലൊരും ഇഷ്ടിക കഷണവുമായി മോഷ്ടാവ് ജ്വല്ലറിയിലേക്ക് കയറുന്നു. ഡിസ്പ്ലെയായി വച്ചിരിക്കുന്ന ആഭരണങ്ങള്‍ മോഷ്ടിക്കുക എന്നതായിരുന്നു ലക്ഷ്യം. പലതവണ ഇഷ്ടിക ഉപയോഗിച്ച് ചില്ല് തകര്‍ക്കാനുള്ള ശ്രമം മോഷ്ടാവ് നടത്തിയെങ്കിലും പൂര്‍ണമായി തകര്‍ക്കാനായില്ല.
വീണ്ടും ശ്രമം തുടര്‍ന്നു. ഒടുവില്‍ ശ്രമം ഫലം കണ്ടു. ചില്ല് പൊട്ടി ഇഷ്ടിക കഷണം താഴേക്ക് വീണു. മോഷണം വിജയിക്കുമെന്ന് തോന്നിപ്പിച്ച നിമിഷമായിരുന്നു കടയുടമയുെടെ എന്‍ട്രി. ആളെക്കണ്ടതും മോഷ്ടാവ് തടിതപ്പി. വന്ന കാറില്‍ തന്നെ സ്കൂട്ടായി.
പ്രദേശിക പൊലീസ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിട്ടു. മോഷ്ടാവിനെ തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു പൊലീസിന്റെ നടപടി. മോഷ്ടാവിന്റെ ശ്രമത്തിന്റേയും പദ്ധതിയേയുമെല്ലാം നെറ്റിസണ്‍സ് ചോദ്യം ചെയ്യുന്നുണ്ട്.