തലനാരിഴയ്ക്ക് രക്ഷപ്പെട്ടു എന്നൊക്കെ പറയില്ലെ? അതിന്റെ ഉദാഹരണങ്ങളുടെ പട്ടികയിലേക്ക് ഒരു വീഡിയോ കൂടി ചേര്‍ക്കുകയാണ് നെറ്റിസണ്‍സ്.
ഒരു നടപ്പാതയിലൂടെ സാധാരണ രീതിയില്‍ നടന്നുവരുന്ന യുവാവിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. യുവാവിന്റെ കാല്‍പതിഞ്ഞതിന് പിന്നാലെ തന്നെ നടപ്പാതയിലുണ്ടായിരുന്ന സിമന്റ് സ്ലാബ് തകര്‍ന്ന് ഓടയിലേക്ക് വീണു.
തലനാരിഴക്ക് രക്ഷപെട്ട യുവാവ് അല്‍പ്പസമയം ഞെട്ടലിലായിരുന്നു. പിന്നീട് സമീപത്തുള്ള കടയില്‍ നിന്ന് കുറച്ച് പേര്‍ ഇറങ്ങി വരുന്നതും കാണാം.
സംഭവം നടന്ന സ്ഥലം വീഡിയോയില്‍ നിന്ന് വ്യക്തമല്ല. വീഡിയോ വൈറലായതോടെ പല തരത്തിലുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു. നി എന്റെ തറ തകര്‍ത്തുവല്ലെ എന്ന് ഇറങ്ങി വന്നവര്‍ ചോദിക്കുമെന്നാണ് ഒരാളുടെ കമന്റ്. തകര്‍ത്തയാള്‍ പകരം പണം നല്‍കണമെന്ന് മറ്റൊരാളും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു.
2017 ൽ ചെന്നൈയിലെ പ്രശസ്തമായ മൗണ്ട് റോഡിന്റെ ഒരു ഭാഗം തകര്‍ന്ന് ബസും കാറും താഴ്ചയിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെ റോഡ് സുരക്ഷ സംബന്ധിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയരുകയും ചെയ്തിരുന്നു.
ബസിലും കാറിലുമുണ്ടായിരുന്നവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ മീമുകളുമായി നെറ്റിസണ്‍സ് സമൂഹ മാധ്യമങ്ങളില്‍ കയ്യടക്കി. റോഡിന്റെ ഗുണനിലവാരത്തെ വിമര്‍ശിച്ചായിരുന്നു മീമുകള്‍.