/indian-express-malayalam/media/media_files/2025/12/29/kid-and-police-viral-video-2025-12-29-21-35-28.jpg)
Viral Video: ആൾക്കൂട്ടത്തിന് ഇടയിലേക്ക് കുട്ടിക്കുരുന്നുകളെ ഇറക്കിവിട്ടാൽ എന്താവും അവസ്ഥ. ചിലർ പേടിച്ച് കരയും. മറ്റ് ചില വിരുതന്മാർ കിട്ടിയ സ്വാതന്ത്ര്യം ആഘോഷമാക്കും. പള്ളിപ്പെരുന്നാളിനിടയിൽ ഒരു കുരുന്ന് തന്റെ നേരെ കൈനീട്ടിയ ആളുടെ കയ്യും പിടിച്ചങ്ങ് പോകുന്ന വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
കൈ നീട്ടിയത് പൊലീസുകാരനാണ്. ഒരു നിമിഷം പോലും ചിന്തിക്കാതെ കൈകൊടുത്ത് ഒപ്പം പോവുകയാണ് ഈ കക്ഷി. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈ പിടിച്ച് യാതൊരു ഭയവുമില്ലാതെ നടന്നുനീങ്ങുന്ന കൊച്ചു പെൺകുട്ടിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുന്നു. കുട്ടിയുടെ നിഷ്കളങ്കതയും പൊലീസുകാരന്റെ കരുതലോടെയുള്ള പെരുമാറ്റവുമാണ് വീഡിയോയുടെ ഹൈലൈറ്റ്.
Also Read: കൈവെള്ളയിൽ ഒതുങ്ങുന്ന പശുക്കുട്ടി!നെറ്റിയിൽ വെളുത്ത അടയാളം; ക്യൂട്ട്നസ് ഓവർലോഡഡ്
ഐ ആം ട്രാപ്പ്ഡ് എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വിഡിയോയ്ക്ക് ഒരു രക്ഷയുമില്ലാത്ത കമന്റുകളാണ് വരുന്നത്. അച്ഛാ, കരം അടച്ച രസീതും രണ്ടു ജാമ്യക്കാരേം കൊണ്ട് നോർത്ത് സ്റ്റേഷനിലേക്ക് പോരെ എന്നാണ് ഒരു കമന്റ്. ലെ അച്ഛൻ: നീ പൊലീസിനെ പറഞ്ഞ് മനസ്സിലാക്ക്, ഞാൻ വക്കീലുമായിട്ട് വരാം എന്നാണ് മറ്റൊരാൾ കുറിച്ചത്.
ലെ വാവ : എന്നാ അച്ഛാ ഞാൻ പോയേച്ചും വരാം, അച്ഛൻ സ്റ്റേഷനിൽ എത്തിയാൽ മതി...പള്ളി മുറ്റത്ത് വച്ചു പോലീസ്ക്കാർ ഈ കുട്ടിയോട് ചെയ്തത് കണ്ടാൽ നിങ്ങൾ ഞെട്ടും...അച്ഛൻ : നിന്നെ ഞങ്ങൾ എവിടെ ഒക്കെ അന്വേഷിച്ചു ... നീ എവിടെയായിരുന്നു. കൊച്ച് : പോലീസ് സ്റ്റേഷനിൽ നോക്കിയിലല്ലൊ..ഞാൻ അവിടെയായിരുന്നു. (പുലിവാൽ കല്യാണം സലിംകുമാർ dialogue ) ഇങ്ങനെയെല്ലാമാണ് മറ്റ് കമന്റുകൾ.
Read More: 'എന്താ പെർഫെക്ഷൻ'; തെങ്ങോലയിൽ വിരിഞ്ഞ കിങ് ഖാൻ; വൈറൽ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us