/indian-express-malayalam/media/media_files/2025/12/19/kid-riding-bullet-2025-12-19-22-06-54.jpg)
"Four wheels move the body but two wheels move the soul," ടൂവിലറിൽ പറക്കുന്ന നമ്മളിൽ പലരുടേയും ആപ്തവാക്യമാണ് ഇത്. ടൂവിലർ നൽകുന്ന സ്വാതന്ത്ര്യം ആത്മാവിനെ തൊടുമ്പോൾ അത് മനോഹരമായ ഒരു യാത്രയാവുന്നു. പക്ഷേ "The road is calling and I must go" എന്നൊക്കെ പറഞ്ഞ് അങ് പോകാൻ അതിന്റേതായ സമയമില്ലേ? ആ കാലൊന്ന് ഉറപ്പിച്ച് നടന്ന് തുടങ്ങിയിട്ടെങ്കിലും പോരെ!
ഒരു കുരുന്ന് ബുള്ളറ്റിലിരുന്ന് പേടിയൊന്നുമില്ലാതെ വട്ടം ചുറ്റുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഹെൽമെറ്റ് വെച്ചിട്ടുണ്ട്. പിന്നിൽ ആരോ ഓടുന്നുമുണ്ട്. ആ റൈഡ് അവന് നൽകുന്ന സന്തോഷം എത്രമാത്രം ആണെന്ന് അവന്റെ ചിരിയിൽ നിന്ന് അറിയാം.
Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ
എന്നാൽ റീലിന് വേണ്ടി കുഞ്ഞിന്റെ ജീവൻ വെച്ച് കളിക്കരുത് എന്ന കമന്റുകൾ ആണ് ഈ വിഡിയോയ്ക്കടിയിൽ കൂടുതലും വരുന്നത്. എംവിഡി ഇത് കണ്ടില്ലേ എന്ന് ചോദിച്ച് കമന്റിൽ എംവിഡിയെ മെൻഷൻ ചെയ്യുന്നവരും ഉണ്ട്. കുട്ടി സേഫ് ആണ് എന്നാണ് 'പോസ്റ്റുമാൻ' കമന്റ് ബോക്സിൽ വന്ന് മറുപടി കൊടുക്കുന്നത്.
Also Read: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ
"വീണാൽ കുട്ടിയുടെ ബോഡി താങ്ങുന്ന വെയ്റ്റിൽ ഉള്ള മോട്ടോർസൈക്കിൾ ആകണം.മനപ്പൂർവം ആ കൊച്ചിനെ കൊലക്ക് കൊടുക്കാൻ വിട്ടത് ആരാണ്? കുഞ്ഞുങ്ങളെ വെച്ച് എങ്ങനെ ആടാ റിസ്ക് എടുക്കാൻ തോന്നുന്നത്?" ഇങ്ങനെയെല്ലാമാണ് കമന്റുകൾ.
Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ
മാസ് ആണോ? സേഫ് ആണോ? റിമോട്ട് കൺട്രോൾ ഉള്ള ബുള്ളറ്റ് ആണോ എന്നെല്ലാമാണ് പലരും ചോദിക്കുന്നത്. 30 ലക്ഷത്തിന് മുകളിൽ ആളുകൾ ആണ് അവന്റെ മാസ് ബുള്ളറ്റ് റൈഡ് ഇതിനോടകം കണ്ടത്..
Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us