“സ്കൂളില്‍ ആമീന്ന് പറഞ്ഞൊരു കുട്ടിയുണ്ട്, അവള്‍ക്കും എനിക്കും ഒരുപട് പ്രശ്നോണ്ട്, ചോക്ക്ലേറ്റ് കൊടുത്തിട്ടും മുട്ടായി കൊടുത്തിട്ടും അവള്‍ ഫ്രണ്ട്ഷിപ്പ് ആവുന്നില്ല…”
മിക്കി മൗസിന്റെ ചിത്രമുള്ള കുപ്പായമൊക്കെയിട്ട് കൂട്ടുകാരിയുമായുള്ള പിണക്കത്തെക്കുറിച്ചുള്ള പരാതി അമ്മയോട് ബോധിപ്പിക്കുന്ന കൊച്ചു മിടുക്കി പറഞ്ഞതാണിത്. ആളിപ്പോ നെറ്റിസണ്‍സിന്റേയും പ്രിയങ്കരി ആയിട്ടുണ്ട്.
മുകളില്‍ കാണുന്നത് പരാതിപ്പെട്ടിയുടെ തുടക്കം മാത്രമായിരുന്നു, ഇനിയുമുണ്ട് ഒരു കുന്ന് പ്രശ്നങ്ങള്‍.
“അവള്‍ മറ്റുള്ള കുട്ടികളോടെ ഫ്രണ്ട്ഷിപ്പാവുന്നുള്ളു. എന്നോട് സ്ഥിരം ഫ്രണ്ട്ഷിപ്പ് ആവുന്നില്ല. എന്റെ തല പൊട്ടുവാണ്, ശബ്ദം പോലും വായിന്ന് വരുന്നില്ല. ശബ്ദം പോലും വായിന്ന് കെട കെട വച്ചോണ്ടിരിക്യാണ്”
“എന്റെ ശബ്ദം ചെറുതായിട്ടെ വരുന്നുള്ളു. പോടി, പോടാന്ന് ശബ്ദം ചെറുതായിട്ടെ വരുന്നുള്ളു. അവളാണേല്‍ പോടി പോടാന്ന് ശബ്ദം വലുതായിട്ട് വരുത്തുന്നു. എനിക്കാണേല്‍ പോടി പോടാന്ന് ചെറുതായിട്ടെ വിളിക്കാന്‍ പറ്റുള്ളു”
“എന്താന്നറിയില്ല, എനിക്ക് തല പൊട്ടുന്നു. തല ചമ്മന്തിയായി പോവുന്നി”
“എനിക്കറിയില്ല, പ്ലീസ് സോറി. ഞാനാണ് സോറി പറയേണ്ട. അവളാണ് തെറ്റ് ചെയ്തേങ്കില്‍ ഞാനാണ് സോറി പറയേണ്ടെ. അവളാണ് തെറ്റ് ചെയ്തേങ്കില്‍ അവളാണ് സോറി പറയേണ്ടെ”
ഇത്രയും പറഞ്ഞതോടെ ആളാകെ തളര്‍ന്നു. ഒരു ദീര്‍ഘനിശ്വാസമിട്ടാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നതും.
വീഡിയോയ്ക്ക് താഴെ രസകരമായ നിരവധി കമന്റുകളും വന്നിട്ടുണ്ട്. കുഞ്ഞിന്റെ പ്രശ്നം വച്ച് നോക്കുമ്പോള്‍ തന്റെ പ്രശ്നങ്ങള്‍ ഒന്നുമല്ല എന്നാണ് ഒരാള്‍ അഭിപ്രായപ്പെട്ടത്. ടീച്ചർ എത്രയും പെട്ടെന്ന് ആ പ്രശ്നം പരിഹരിച്ചുകൊടുക്കണം, ഇല്ലെങ്കിൽ പോലീസ് ഇടപെടുമെന്ന് മറ്റൊരാളും പറഞ്ഞു.
നാടനും ഫോറിനുമായ എല്ലാ ദൈവങ്ങളുടെയും ശ്രദ്ധയ്ക്ക് ഈ പിഞ്ചു മനസ്സിൻ്റെ വേദനയ്ക്ക് എത്രയും പെട്ടെന്ന് പലഹാരം കൊടുക്കണേ എന്നായിരുന്നു വേറൊരു കമന്റ്.