scorecardresearch

മാലാഖയെ കണ്ടിട്ടുണ്ടോ നിങ്ങൾ? ദാ, നോക്കൂ; ഒരു ജീവൻ രക്ഷിക്കാനുള്ള ഓട്ടം

Kerala women police officer viral video: ബ്ലോക്കിന് ഇടയിൽ ആംബുലൻസ് കുടുങ്ങിയതോടെ ആംബുലൻസിന് വഴിയൊരുക്കാനായി ഓടി മറ്റ് വാഹനങ്ങളെ സൈഡിലേക്ക് മാറ്റുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥ

Kerala women police officer viral video: ബ്ലോക്കിന് ഇടയിൽ ആംബുലൻസ് കുടുങ്ങിയതോടെ ആംബുലൻസിന് വഴിയൊരുക്കാനായി ഓടി മറ്റ് വാഹനങ്ങളെ സൈഡിലേക്ക് മാറ്റുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥ

author-image
Trends Desk
New Update
Kerala Police Officer Aprna Making Way for Ambulance

Screengrab

ഓരോ ജീവനും കൊണ്ട് പാഞ്ഞ് വരുന്ന ആബുംലൻസുകൾ ബ്ലോക്കിനിടയിൽപ്പെട്ടാൽ റോഡിൽ കുടുങ്ങിക്കിടക്കുന്ന ഓരോ നിമിഷത്തിനും വലിയ വിലയാണ് നൽകേണ്ടി വരുന്നത്, ജീവന്റെ വില. ആംബുലൻസുകളുടെ വഴി മുടക്കി മനപൂർവം വണ്ടി ഓടിക്കുന്നവരും നമ്മുക്കിടയിലുണ്ട്. എന്നാൽ ഇപ്പോൾ എല്ലാവരുടേയും ഹൃദയം തൊടുന്ന ഒരു വിഡിയോയാണ് വരുന്നത്. 

Advertisment

ബ്ലോക്കിന് ഇടയിൽ ആംബുലൻസ് കുടുങ്ങിയതോടെ ആംബുലൻസിന് വഴിയൊരുക്കാനായി മുൻപിൽ ഓടി മറ്റ് വാഹനങ്ങളെ സൈഡിലേക്ക് മാറ്റുകയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥ. ആംബുലൻസിന് പോകാനായി വഴി ഒരുങ്ങുന്നത് വരെ ഈ പൊലീസ് ഉദ്യോഗസ്ഥ ഓടി തടസമായി കിടന്ന വാഹനങ്ങൾ മാറ്റാൻ നിർദേശിച്ചു. 

Also Read: 'നന്നായി നോക്കണം, 'കാട്ടിൽനിന്നു കിട്ടിയതാ ഇവനെ'; കടുവക്കുട്ടിയെ ഓമനിച്ച് യുവതി; വീഡിയോ

കേരള പൊലീസിലെ എഎസ്ഐ അപർണ എന്ന ഉദ്യോഗസ്ഥയാണ് ഓരോ ജീവനും വിലപ്പെട്ടതാണ്, അത് സുരക്ഷിതമാക്കാൻ നമ്മളാൽ കഴിയുന്നത് ചെയ്യണം എന്ന് ഓരോരുത്തരേയും തന്റെ പ്രവൃത്തിയിലൂടെ ഓർമപ്പെടുത്തുന്നത്. കേരള പൊലീസും ഇതിന്റെ വിഡിയോ അവരുടെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

Advertisment

Also Read: വാഹനം ഇടിച്ചിട്ട കുഞ്ഞിനെ രക്ഷിക്കാൻ അമ്മക്കരടിയുടെ തീവ്ര ശ്രമം; നൊമ്പര കാഴ്ചയായി മധ്യപ്രദേശിൽ നിന്നുള്ള വീഡിയോ

അവിടെ അത്രയും ജനങ്ങൾ ഉണ്ടായിട്ടും ആരും തിരിഞ്ഞു നോക്കാതെ നിൽക്കുന്ന സമയം ആ റോഡിലൂടെ ഓടി ആ ആംബുലൻസിന് വഴി ഒരുക്കി കൊടുത്ത ആ പോലീസുകാരിക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് എന്നാണ് വിഡിയോ കണ്ട് സമൂഹമാധ്യമങ്ങളിൽ എല്ലാവരും പറയുന്നത്. ഒറ്റ ദിവസം കൊണ്ട് തന്നെ പത്ത് ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ട് കഴിഞ്ഞു. 

Also Read: "ഇതൊന്നും എംവിഡി കാണേണ്ട;" വൈറലായി ഒരു വെറൈറ്റി മോഡിഫിക്കേഷൻ; വീഡിയോ

"മാലാഖയെ കണ്ടോ നീ ഞാൻ കണ്ടു ഇപ്പോൾ. ജീവന് വേണ്ടി ഓടുന്ന മാലാഖ, ഇന്ന് കണ്ടതിൽ ഏറ്റവും മനോഹരമായ കാഴ്ച. ആ കാക്കിക്കുള്ളിൽ മനുഷ്യ ജീവന്റെ വില അറിയുന്ന വലിയൊരു മനസുണ്ട്," ഇങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്. 

Read More: 'വർഷങ്ങളായി ഓട്ടോ പറത്തുന്നു, എല്ലാം നമ്മൾ തന്നെയാ ചെയ്യുന്നേ'; വൈറലായി പറക്കും ഓട്ടോറിക്ഷകൾ; വീഡിയോ

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: