വരികള്‍ വ്യക്തമായില്ലെങ്കിലും കുട്ടികളുടെ പാട്ടുകള്‍ ഏത് പ്രായക്കാരെയും രസിപ്പിക്കുന്ന ഒന്നാണ്. അത്തരത്തില്‍ നെറ്റിസണ്‍സിനെ മുഴുവന്‍ ഒരു പാട്ടുകൊണ്ട് കയ്യിലെടുത്തിരിക്കുകയാണ് കാര്‍ത്തിക മോള്‍ എന്ന കൊച്ചുമിടുക്കി. സാധാരണയായി കുട്ടികള്‍ പാടുന്നത് സ്കൂളില്‍ നിന്ന് പഠിച്ച ഏതെങ്കിലും പാട്ടുകളായിരിക്കും.
എന്നാല്‍ കാര്‍ത്തിക മോള്‍ പാടിയിരിക്കുന്നത് ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ‘ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം’ എന്ന ഗാനമാണ്. പാട്ടിന്റെ വരികള്‍ക്കൊപ്പം കാര്‍ത്തിക മോളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും നെറ്റിസണ്‍സിനെ ആകര്‍ഷിച്ചിട്ടുണ്ട്. വളരെ ആസ്വദിച്ചാണ് കാര്‍ത്തിക മോള്‍ പാടുന്നതെന്ന് വീഡിയോയില്‍ നിന്ന് മനസിലാക്കാം.
പി പദ്മരാജന്റെ സംവിധാനത്തില്‍ 1991 ല്‍ പുറത്തിറങ്ങിയ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന ചിത്രത്തിലെ ഗാനമാണ് ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം. ജോണ്‍സണ്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ്. ഗാനത്തിന്റെ പ്രേഷക സ്വീകാര്യത കൂടി തെളിയിക്കുകയാണ് കാര്‍ത്തിക മോള്‍ക്ക് കിട്ടിയ പിന്തുണയിലൂടെ.
ഓറഞ്ച് മീഡിയ എന്റര്‍ടെയിന്‍മെന്റ് എന്ന ഫെയ്സ്ബുക്ക് പേജാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുഞ്ഞിനെ പാട്ട് പഠിപ്പിക്കു, അവൾ ഒരുപാട് ഉയരങ്ങളിൽ എത്തുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മോളേ ചെറിയ പാട്ടുകൾ പഠിപ്പിക്കൂ, പതുക്കെ സംഗതികൾ പഠിക്കാരായില്ല, , തുമ്പിയെ കൊണ്ട് കല്ല് എടിപ്പിക്കല്ലേയെന്ന് മറ്റൊരാളും പറഞ്ഞു.
ഇത്തരത്തില്‍ കാര്‍ത്തിക മോളെ പിന്തുണച്ചും അഭിനന്ദിച്ചും നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്.