/indian-express-malayalam/media/media_files/2026/01/24/jcb-viral-video-2026-01-24-16-20-09.jpeg)
Viral Video: എവിടെയെങ്കിലും ഒരാൾക്കൂട്ടം കണ്ടാൽ എന്താണ് സംഭവം എന്ന് അറിയാനുള്ള ഒരു ആകാംക്ഷ പലരിലും ഉയരാറുണ്ട്. പാലത്തിന് മുകളിൽ നിന്ന് ടുവിലറുകൾ അരികിലേക്ക് ഒതുക്കി വെച്ച് കുറച്ച് പേർ പാലത്തിന് താഴേക്ക് നോക്കി നിൽക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്താണ് സംഭവം എന്നല്ലേ?
പാലത്തിന് മുകളിൽ നിന്ന് ഇവർ വലിയ കാര്യത്തിൽ താഴേക്ക് നോക്കി നിൽക്കുന്നത് എന്താണ് എന്ന് അറിയാൻ ഒരു കാർ യാത്രികൻ ക്യാമറയും ഓൺ ആക്കി ഇറങ്ങി. സാറ്റിസ്ഫാക്ഷന്റെ അങ്ങേത്തലം എന്നാണ് എന്താണ് സംഭവം എന്ന് കണ്ടവരുടെ അഭിപ്രായങ്ങൾ.
Also Read: കൈലി മുണ്ടും ജഴ്സിയും വേഷം; കഴിക്കാൻ മന്തി; മലപ്പുറത്തെ യുവാക്കളുടെ ഒരു ദിവസം!
എക്സവേറ്റർ ഉപയോഗിച്ച് മണ്ണ് നീക്കുകയാണ് പാലത്തിന് താഴെ. ജെസിബി എന്നത് ഒരു വികാരമായി കൊണ്ടുനടക്കുന്നവർക്ക് ആ കാഴ്ച എത്ര കണ്ടാലും മടുക്കില്ലല്ലോ. ആ ഇഷ്ടത്തിന് പ്രായവ്യത്യാസം ഇല്ല. ഈ വിഡിയോ ഏതാനും ദിവസം കൊണ്ട് കണ്ടത് രണ്ട് കോടിയോളം ആളുകൾ ആണ്.
Also Read: ഫീബിയായി കങ്കണ; ജോയിയുടെ റോളിൽ വരുൺ ധവാൻ; ദുരന്തമെന്ന് ഫാൻസ്
കമന്റ് ബോക്സിലും നിറയെ ജെസിബി പ്രേമികളാണ്. ആൺകുട്ടികളെ സംബന്ധിച്ച് ഇത് മെഡിറ്റേഷൻ ആണ് എന്നാണ് ഒരു കമന്റ്. ആൺകുട്ടികൾ മാത്രമല്ല, ജെസിബിയെ സ്നേഹിക്കുന്ന പെൺകുട്ടികളുമുണ്ട് എന്ന് കമന്റ് ബോക്സിൽ പലരും ഓർമിപ്പിക്കുന്നു.
Also Read: 282 അടി ഉയരത്തിൽ മരണക്കളി; ബീയർ കുപ്പിക്ക് മുകളിൽ ബാലൻസ് ചെയ്ത് യുവാവിന്റെ അഭ്യാസം; വീഡിയോ
Men See, Men Watch, Men Happy എന്നാണ് ഒരു കമന്റ്. പീക്ക് മെയിൽ കണ്ടന്റ്. മനസിലെ സമ്മർദം കുറയ്ക്കാൻ വരെ ഈ കാഴ്ചയ്ക്ക് സാധിക്കും, ഒരു ആൺകുട്ടിയുടെ ജീവിതത്തിലെ സ്പെഷ്യൽ ഡേ എന്നെല്ലാമാണ് വൈറൽ വിഡിയോയ്ക്ക് വന്ന മറ്റ് പ്രതികരണങ്ങൾ.
Read More: സ്‌പോർട്‌സ് കാറിനു മുകളിൽ കുട്ടിയെ കിടത്തി അഭ്യാസം; വീഡിയോ വൈറലായതിനു പിന്നാലെ ഡ്രൈവർ അറസ്റ്റിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us