scorecardresearch
Latest News

പാട്ട് ഉച്ചത്തില്‍ വച്ചത് ഇഷ്ടപ്പെട്ടില്ല; നാട്ടുകാരെ പഞ്ഞിക്കിട്ട് കുതിര, വീഡിയോ

കുതിര കയറുക എന്ന് പറയുന്നത് കേട്ടിട്ടില്ലെ, അത് വീഡിയോയില്‍ കാണാം

പാട്ട് ഉച്ചത്തില്‍ വച്ചത് ഇഷ്ടപ്പെട്ടില്ല; നാട്ടുകാരെ പഞ്ഞിക്കിട്ട് കുതിര, വീഡിയോ

ഉത്തേരേന്ത്യന്‍ വിവാഹ ആഘോഷങ്ങള്‍ കുതിരയുടെ സാന്നിധ്യമില്ലാതെ പൂര്‍ണമാവുകയില്ല.

കുതിരകളെ ആഘോഷങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ ചില സാഹചര്യങ്ങളില്‍ ഇവ അസ്വസ്ഥമാകാറും പ്രതികരിക്കാറുമുണ്ട്.

ഉത്തർപ്രദേശിലെ ഹാമിർപൂർ ജില്ലയിൽ ഒരു വിവാഹ ഘോഷയാത്രയില്‍ കുതിര അല്‍പ്പം കലിപ്പായി. ആഘോഷത്തിനിടെ ഗാനം ഉച്ചത്തില്‍ വച്ചതാണ് കുതിരയ്ക്ക് ഇഷ്ടപ്പെടാതെ പോയത്.

കലിപ്പായ കുതിര നാട്ടുകാരെ നന്നായി പഞ്ഞിക്കിടുകയും ചെയ്തു. കുതിര കയറുക എന്ന് പറയുന്നത് കേട്ടിട്ടില്ലെ, അതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമായി കാണാനും കഴിയും.

കുതിരയുടെ പുറത്ത് ആരും ഇല്ലതിരുന്നത് വലിയ അപകടം ഒഴിവാക്കി എന്ന് പറയാം. കുതിര ആക്രമിച്ച ആര്‍ക്കെങ്കിലും കാര്യമായ പരിക്കു പറ്റിയിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഐപിഎസ് ഉദ്യോഗസ്ഥനായ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഇതിനോടകം തന്നെ 37,000 പേരാണ് ഇന്ന് പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ കണ്ടത്. ഉയര്‍ന്ന ശബ്ദത്തിലുള്ള എന്തും മൃഗങ്ങളെ അസ്വസ്ഥമാക്കുമെന്നാണ് ഒരാള്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മൃഗങ്ങളുടെ ശ്രമങ്ങള്‍ വലിയ അപകടങ്ങളിലേക്ക് നയിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Viral video horse goes wild during wedding celebration