scorecardresearch
Latest News

‘പോവല്ലെ, ഇവിടെ ഇരിക്ക് ഞാന്‍ തല്ലാം’; കൊച്ചുമകനോട് സുല്ലിട്ട് മുത്തശി, വീഡിയോ

മുത്തശിയുടെ വിദ്യകളൊന്നും ഏറ്റില്ലെന്ന് മാത്രമല്ല, കൊച്ചുമകന്റെ കയ്യീന്ന് തല്ലും കിട്ടി

Viral video, Trending

മുത്തശിമാരും കൊച്ചുമക്കളും, അതൊരു ഒന്നൊന്നര കോമ്പിനേഷനാണ്. മാതാപിതാക്കളേക്കാള്‍ കുട്ടികള്‍ ഒരുപക്ഷെ സൗഹൃദത്തിലെത്തുന്നത് അവരുടെ മുത്തശിയോടും മുത്തശനോടുമൊക്കെയായിരിക്കും. കളിയും ചിരിയും കഥകളുമൊക്കെയായി എല്ലാവരുടേയും കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ അവര്‍ നിറഞ്ഞു നില്‍ക്കും.

അത്തരം ഓര്‍മ്മകളെ തട്ടിയുണര്‍ത്തുകയും കാണുന്നവരെ കുടുകുടാ ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു മുത്തശിയേയും കൊച്ചുമകനേയും നിങ്ങളൊന്ന് കണ്ടു നോക്കു.

ബെഡ്ഷീറ്റ് മാറ്റുന്നതിനായി മുത്തശി ശ്രമിക്കുമ്പോള്‍ ഒപ്പം കൂടുകയും മറ്റ് തുണികളെല്ലാം വലിച്ചു വാരിയിടുന്ന കൊച്ചു മകനേയുമാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. അവസാനം കൊച്ചു മകന്‍ ബെഡ് ഷീറ്റെല്ലാം ചവിട്ടി താഴെയിടുകയാണ്.

അത് കണ്ടതും മുത്തശിക്കത്ര രസിച്ചില്ലെന്ന് തോന്നുന്നു, കൊച്ചു മകനിട്ട് ഒരു കുഞ്ഞടി അങ്ങ് കൊടുത്തു.

അങ്ങനെ അടി മേടിച്ചു പോകാന്‍ ചെക്കന്‍ തയാറായില്ല. കട്ടിലിന്റെ താഴെ നിന്ന് മുത്തശിയെ തിരിച്ചടിക്കാന്‍ ഒന്ന് രണ്ട് ശ്രമം. പക്ഷെ കുഞ്ഞു കൈകള്‍ എത്തിയില്ല.

വിട്ടു കൊടുക്കാന്‍ തയാറായില്ലെന്ന് മാത്രമല്ല, കട്ടിലിന്റെ മുകളില്‍ കയറി മുത്തശിക്കിട്ട് ഒരു അടി അങ്ങ് കൊടുത്തു. കൊച്ചു മോനെ തള്ളിയിട്ടാണ് മുത്തശി രക്ഷപ്പെട്ടത്.

ഒടുവില്‍ ‘ഞാന്‍ പോവാണ് ഈ ചെറുക്കനെ കൊണ്ട് രക്ഷയില്ലെന്ന്’ പറഞ്ഞ് മുത്തശി സ്കൂട്ടായി.

‘അങ്ങനെ പോവല്ലെ, ഇവിടെ ഇരിക്ക് ഞാന്‍, തല്ലാമെന്നായിരുന്നു’ കൊച്ചു മകന്റെ മറുപടി.

ഇരുവരുടേയും കുട്ടിക്കളി കാണുന്ന ആരിലും ചിരി പടര്‍ത്തുമെന്ന് തീര്‍ച്ചയാണ്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Viral video grandmother and grandson having fun at home