കേരളത്തിലെ പ്രഭാത ഭക്ഷണങ്ങളുടെ പട്ടികയിലെ പ്രമുഖരില്‍ ഒരാളാണ് അപ്പം. അപ്പമില്ലാത്ത ഹോട്ടലുകള്‍ പോലും ഇല്ലായിരിക്കും. പല തരത്തിലുള്ള അപ്പങ്ങളുണ്ട്. എന്നാല്‍ വ്യത്യസ്തമായ രീതികളില്‍ അപ്പം ചുട്ട് നെറ്റിസണ്‍സിന്റെ കയ്യടി നേടിയിരിക്കുകയാണ് ഒരു ഷെഫ്.
കുട്ടികള്‍ മാതാപിതാക്കള്‍ കുഞ്ഞ് അപ്പം ചുട്ട് നല്‍കുന്നത് കണ്ടിട്ടില്ലെ. ഇവിടെ ഷെഫ് ചുടുന്നത് കുഞ്ഞപ്പമല്ല കെട്ടോ. അപ്പച്ചട്ടിയിലേക്ക് മാവോഴിക്കുന്നു, രണ്ട് ചുറ്റിക്കല്‍, രണ്ട് കറക്കം. പക്ഷെ പുറത്തെടുക്കുമ്പോള്‍ കാണുന്നത് പൂക്കളുടേയും ചിത്രശലഭത്തിന്റേയും പ്രാവിന്റേയുമൊക്കെ ആകൃതിയിലുള്ള അപ്പമാണ്.
ഷെഫിന്റെ വിദ്യയെന്താണെന്ന് വീഡിയോയിലൂടെ തന്നെ കണ്ടു നോക്കു.
ആര്‍പിജി എന്റര്‍പ്രൈസസിന്റെ ചെയര്‍മാനായ ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് വൈറലായിരിക്കുന്നത്.
അതിവേഗത്തില്‍ തന്നെ ഷെഫ് ഓരോ രൂപത്തിലും അപ്പമുണ്ടാക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഇരുപതിനായിരത്തിലധികം പേരാണ് ഇതിനോടകം തന്നെ വീഡിയോ കണ്ടത്.
ഷെഫിന്റെ അപാര കഴിവാണെന്നാണ് നെറ്റിസണ്‍സ് പറയുന്നത്. മറ്റ് ഉപകരണങ്ങളുടെ സഹായമില്ലാതെ ഇത്തരത്തില്‍ ഒരു ആകൃതിയിലും അപ്പമുണ്ടാക്കാന്‍ കഴിയുന്ന മികവിനേയും പലരും അഭിനന്ദിച്ചിട്ടുണ്ട്.