scorecardresearch

ഇതിപ്പോ എന്താ, നമ്മടെ കായ വറുത്തതും ബീഫ് കറീം; വിദേശവനിതയുടെ 'മസാക്കോ' പാചകം കണ്ട് അമ്പരന്ന് മലയാളികൾ

ബൊളീവിയന്‍ വിഭവമായ മസാക്കോ കുക്കിംഗ് വീഡിയോ കണ്ട മലയാളികൾ  ഒന്നടങ്കം ചോദിക്കുന്നത് ഒരേയൊരു കാര്യമാണ്: "ഇത് നമ്മുടെ കായ വറുത്തതും ബീഫ് കറിയും തന്നെയല്ലേ?"

ബൊളീവിയന്‍ വിഭവമായ മസാക്കോ കുക്കിംഗ് വീഡിയോ കണ്ട മലയാളികൾ  ഒന്നടങ്കം ചോദിക്കുന്നത് ഒരേയൊരു കാര്യമാണ്: "ഇത് നമ്മുടെ കായ വറുത്തതും ബീഫ് കറിയും തന്നെയല്ലേ?"

author-image
Trends Desk
New Update
Masaco viral recipe

സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു വിദേശ വനിത തയ്യാറാക്കിയ 'മസാക്കോ' (Masaco) എന്ന വിഭവമാണ്. ഈ ബൊളീവിയന്‍ വിഭവം കണ്ട മലയാളികൾ  ഒന്നടങ്കം ചോദിക്കുന്നത് ഒരേയൊരു കാര്യമാണ്: "ഇത് നമ്മുടെ കായ വറുത്തതും ബീഫ് കറിയും തന്നെയല്ലേ?" വാഴക്ക കൊണ്ടുണ്ടാക്കുന്ന ഈ തനി നാടൻ വിഭവത്തിന് നമ്മുടെ കായ വറുത്തതുമായി അസാമാന്യ സാമ്യമുണ്ടെന്നാണ് മലയാളികളുടെ കണ്ടെത്തൽ. 

Advertisment

Also Read: ഇത് മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'; അക്വാമാനായി മമ്മൂക്ക, ബാറ്റ്മാനായി പൃഥ്വി; വീഡിയോ

ക്രേസി ജംഗിൾ അഡ്വഞ്ചേഴ്‌സ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ്  ഒരു വിദേശ വനിത  'മസാക്കോ' പാചക വീഡിയോ ഷെയർ ചെയ്യുന്നത്. വാഴക്ക നെടുകെ കീറി എണ്ണയിൽ പൊരിച്ചെടുക്കുന്നതും, അതിനോടൊപ്പം നല്ല കുറുകിയ ബീഫ് കറി വിളമ്പുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. കാണാൻ സുന്ദരമായ ഈ വിഭവം വിളമ്പുന്ന രീതിയും ചേരുവകളും കണ്ടതോടെയാണ് മലയാളികൾ കമന്റ് ബോക്സ് കയ്യേറിയത്. 

Also Read: "എന്തിനാ ഈ സിഗ് സാഗ് വെള്ള വരകൾ? ഇതൊന്നും അറിയാതെയാണോ ലൈസൻസ് കിട്ടിയത്!"

കമന്റ് ബോക്സിലെ 'മലയാളം ക്ലാസ്'

വീഡിയോ വൈറലായതോടെ യുവതിയുടെ കമന്റ് ബോക്സ് നിറയെ മലയാളികളാണ്. പലരും വിദേശ വനിതയെ മലയാളം പഠിപ്പിക്കാനും ഈ വിഭവത്തിന്റെ 'യഥാർത്ഥ' പേര് പറഞ്ഞുകൊടുക്കാനും മത്സരിക്കുകയാണ്. "ഇത് മസാക്കോ ഒന്നുമല്ല മോളെ, ഇത് ഞങ്ങടെ കായ വറുത്തതും ബീഫ് കറിയുമാണ്!

Also Read: യൂട്യൂബിൽ പണം വാരണോ? ഇയാളെ കണ്ടു പഠിക്കൂ! ഒറ്റ വീഡിയോയിലൂടെ നേടിയത് 10 കോടി രൂപ

"നിങ്ങള് പണ്ട് നാട് വിട്ട് പോയ തങ്കമണി അല്ലേ"

"ഇതിന്റെ കൂടെ ഒരു ഗ്ലാസ് കട്ടൻ ചായ കൂടി ഉണ്ടെങ്കിൽ സംഗതി ഉഷാറായേനെ."

"ലെ മലയാളിസ്: ങേ ചിപ്സ് പൊടിയും സൂപ്പും അല്ലെ ഇത്"

"കേരളത്തിൽ തരംഗം ആകാൻ പോകുന്ന അടുത്ത ഡിഷ് ആണ്. ഉപ്പേരി ബീഫ്."

"പടച്ചോനേ ഈ കമന്റ് ബോക്സ് മലയാളികൾ വാടകയ്ക്ക് എടുത്തോ" എന്നിങ്ങനെ പോവുന്നു കമന്റുകൾ.

സാംസ്കാരികമായ അതിർവരമ്പുകൾക്കപ്പുറം ഭക്ഷണത്തിനുള്ള സ്വാധീനമാണ് ഈ വീഡിയോയിൽ തെളിയുന്നത്. എന്തായാലും ഇതോടെ 'മസാക്കോ' വൈറലായി കഴിഞ്ഞു. 

Also Read: അച്ഛനും മകനുമായി മമ്മൂട്ടിയും നസ്‌ലനും; ഹോളിവുഡ് ലെവലിൽ ഒരു 'ബ്രഹ്മാണ്ഡ സിനിമ'; വീഡിയോ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: