scorecardresearch

Viral Video: എന്താ തളച്ചത്? മദപ്പാട് ഉണ്ടോ? ആളെ ശരിക്ക് മനസിലായില്ലാന്ന് തോന്നുന്നു!

Flight Runway Viral Video: ഏത് അമ്പലത്തിൽ ആണ് ഇതിനെ എഴുന്നുള്ളിക്കണേ. ഒന്ന് കാണാൻ ആയിരുന്നു എന്ന് പറഞ്ഞ് ആഗ്രഹം പ്രകടിപ്പിക്കുകയാണ് മറ്റൊരാൾ.

Flight Runway Viral Video: ഏത് അമ്പലത്തിൽ ആണ് ഇതിനെ എഴുന്നുള്ളിക്കണേ. ഒന്ന് കാണാൻ ആയിരുന്നു എന്ന് പറഞ്ഞ് ആഗ്രഹം പ്രകടിപ്പിക്കുകയാണ് മറ്റൊരാൾ.

author-image
Trends Desk
New Update
Fligh Viral Video

Viral Video: പാർക്ക് വേയിൽ നിന്ന് റൺവേയിലേക്ക് വിമാനം കൊണ്ടുവരുന്നതിനായി പുഷ്ബാക്ക് ചെയ്യുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വൈറലായിരുന്നു. വൈറലാവാൻ മാത്രം ഇതിൽ എന്താ എന്ന ചോദ്യം നിങ്ങളുടെ മനസിൽ ഉയർന്നേക്കാം.  ഗ്രൗണ്ട് സ്റ്റാഫ് വിമാനവുമായി ബന്ധിപ്പിച്ച ഒരു വയർ കയ്യിൽ പിടിച്ച് വിമാനത്തിന് മുൻപിൽ നടക്കുന്ന ദൃശ്യത്തിനൊപ്പം പശ്ചാത്തലത്തിൽ പഞ്ചവാദ്യവും കേൾപ്പിക്കുന്നതോടെ അതിനൊരു ആനയെഴുന്നള്ളിപ്പിന്റെ ഫീൽ ആയി. 

Advertisment

അങ്ങട് നടക്ക് ആനെ എന്നെഴുതിയാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ രാജകീയ എഴുന്നള്ളിപ്പിന്റെ വിഡിയോ കണ്ടുകഴിഞ്ഞു. ഈ ആനയ്ക്കും പാപ്പാനും പേര് നൽകിയാണ് കമന്റുകൾ കൂടുതലും വരുന്നത്. 

Also Read: അച്ഛനും മകനുമായി മമ്മൂട്ടിയും നസ്‌ലനും; ഹോളിവുഡ് ലെവലിൽ ഒരു 'ബ്രഹ്മാണ്ഡ സിനിമ'; വീഡിയോ

ഗജരാജ ഹിമവാൻ മംഗലാംകുന്ന് ബോയിങ് എന്നാണ് ഒരു കമന്റ്. ഒന്നാം പാപ്പാൻ ഗോകുൽ കണ്ണൂർ എന്നാണ് പാപ്പാന് പേര് നൽകി മറ്റൊരാൾ കുറിച്ചത്. തെച്ചിക്കോട്ടുകാവ് എമിറേറ്റ്സ്, മംഗലാംകുന്ന് എയർ അറേബ്യ, പാമ്പാടി ഇൻഡിഗോ, ചിറക്കൽ എയർ ഇന്ത്യ ഇങ്ങനെ പോകുന്നു മറ്റ് പേരുകൾ. 

Also Read: Bigg Boss: പെൺപടയെ ഇളക്കി മറിച്ച് എൻട്രി; പിന്നാലെ കാല് തെന്നി വീണു; അങ്ങനെ വീണലൊന്നും കുലുങ്ങുന്നവനല്ല നെവിൻ!

അമ്പലത്തിൽ ആണ് ഇതിനെ എഴുന്നുള്ളിക്കണേ. ഒന്ന് കാണാൻ ആയിരുന്നു എന്ന് പറഞ്ഞ് ആഗ്രഹം പ്രകടിപ്പിക്കുകയാണ് മറ്റൊരാൾ. എന്താ തളച്ചത്, മദപ്പാട് ഉണ്ടോ എന്ന ചോദ്യവും കമന്റ് ബോക്സിൽ വന്നു. ഏകമേഘാധിപതി മട്ടന്നൂർ ചെറിയവിമാനൻ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. 

Also Read: "എന്തിനാ ഈ സിഗ് സാഗ് വെള്ള വരകൾ? ഇതൊന്നും അറിയാതെയാണോ ലൈസൻസ് കിട്ടിയത്!"

ഹോ എന്താ ഒരു തലയെടുപ്പ് എന്നാവും ആനപ്രേമികൾ ചിന്തിക്കുന്നത് എന്ന് പറഞ്ഞ് ആനപ്രേമികളെ ട്രോളുന്നവരും ഉണ്ട്. ചിറക്കൽ ബോയിങ്ദാസൻ എന്നാണ് വിമാനത്തിന് ലഭിച്ച മറ്റൊരു പേര്.

Read More: ഇത് മോളിവുഡിന്റെ 'ജസ്റ്റിസ് ലീഗ്'; അക്വാമാനായി മമ്മൂക്ക, ബാറ്റ്മാനായി പൃഥ്വി; വീഡിയോ

Viral Video Airport

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: