/indian-express-malayalam/media/media_files/uploads/2022/08/South-China-Morning-Post-@SCMPNewsTwitter.jpg)
ചൈനയുടെ തീരപ്രദേശങ്ങളിലൊന്നായ ഷ്യാമെന്നില്‍ കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ പരിശോധനകളും വര്‍ധിപ്പിച്ചു. 50 ലക്ഷത്തിലധികം പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായിട്ടുള്ളത്. കൂടാതെ ചില സമുദ്ര ജീവികളും ഇതില്‍ ഉള്‍പ്പെടുന്നതായി അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
സൗത്ത് ചൈനി മോര്‍ണിങ് പോസ്റ്റ് (എസ് സി എം പി) ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയില്‍ പിപിഇ കിറ്റുകളിട്ടവര്‍ മീന്‍, ഞണ്ട് തുടങ്ങിയവയുടെ സ്വബെടുക്കുന്നത് കാണാം. വീഡിയോ വൈറലായതോട് വലിയ ചര്‍ച്ചകളുടെ ചൈനീസ് മീഡിയ പ്ലാറ്റ്ഫോമുകളില്‍ ആരംഭിച്ചു. ചിലര്‍ അധികാരികളുടെ മണ്ടത്തരമെന്നാണ് വിശേഷിപ്പിച്ചത്. മറ്റ് ചിലര്‍ പിന്തുണയുമായി എത്തുകയും ചെയ്തു.
Videos of pandemic medical workers giving live seafood PCR tests have gone viral on Chinese social media. pic.twitter.com/C7IJYE7Ses
— South China Morning Post (@SCMPNews) August 18, 2022
"മാഹാമാരി നിയന്ത്രിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ പിന്തുടരണം. മത്സ്യതൊഴിലാളികള്‍ നിര്‍ബന്ധമായും വാക്സിന്‍ സ്വീകരിക്കേണ്ടതാണ്. കടലില്‍ പോകുന്നവര്‍ ദിവസം ഒരു തവണ കോവിഡ് പരിശോധന നടത്തണം. കടലില്‍ നിന്ന് തിരിച്ചെത്തിയാല്‍ മത്സ്യത്തൊഴിലാളികളും മത്സ്യവും മറ്റ് കടല്‍ ജീവികളേയും പരിശോധിക്കണം," മാരിടൈം പാന്‍ഡമിക് കണ്‍ട്രോള്‍ കമ്മിറ്റിയെ ഉദ്ധരിച്ചുകൊണ്ട് എസ് സി എം പി വീഡിയോയില്‍ പറയുന്നു.
ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, ഹൈനാൻ ദ്വീപിൽ രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന വര്‍ധിപ്പിച്ചത്. ഒരു മത്സ്യവ്യാപാരിയുടെ കടയിൽ നിന്നാണ് വ്യാപനത്തിന്റെ തുടക്കമെന്ന് സർക്കാരിന്റെ നിഗമനം. ശീതീകരിച്ച ഭക്ഷണം, പാക്കേജിങ്, കോൾഡ് ചെയിൻ ഉൽപ്പന്നങ്ങൾ എന്നിവയിൽ കോവിഡ് വൈറസ് നിലനിൽക്കുമെന്ന് ചൈനയിലെ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത്തരം ജോലികളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ക്ക് രോഗം ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us