scorecardresearch

അവസാനം ആ സുന്ദരൻ വന്ന് സ്റ്റൂളും തൂക്കി മാസായി ഒരു ചിന്നംവിളിയും; വൈറൽ വിഡിയോ

Elephant Viral Video: രണ്ടാമത്തെ ആന സ്റ്റുളിൽ കയറി രണ്ട് മുൻകാലുകളും ഒരു പിൻകാലും സ്റ്റൂളിൽ ഉറപ്പിച്ച് നിന്നതിന് ശേഷമാണ് പിൻതിരിഞ്ഞ് ലോറിയിലേക്ക് കയറുന്നത്

Elephant Viral Video: രണ്ടാമത്തെ ആന സ്റ്റുളിൽ കയറി രണ്ട് മുൻകാലുകളും ഒരു പിൻകാലും സ്റ്റൂളിൽ ഉറപ്പിച്ച് നിന്നതിന് ശേഷമാണ് പിൻതിരിഞ്ഞ് ലോറിയിലേക്ക് കയറുന്നത്

author-image
Trends Desk
New Update
Elephant Viral Video

Source: Screengrab

Viral Video:ആന പ്രേമികളെ കൗതുകത്തിലാക്കുന്ന നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വരാറുണ്ട്. അതിൽ പലതും എഐ ആണോ അല്ലയോ എന്ന് തിരിച്ചറിയാൻ പ്രയാസമാണ്. ഒരു സ്റ്റുളിൽ ചവിട്ടി ലോറിയിലേക്ക് കയറുന്ന രണ്ട് ആനകളുടെ വിഡിയോ വൈറലായിരുന്നു. ക്ലൈമാക്സിൽ ആണ് ട്വിസ്റ്റ്. 

Advertisment

ആദ്യം ഒരു ആന സ്റ്റുൾ പോലെയുള്ള ഒന്നിൽ ചവിട്ടി കയറി ലോറിയുടെ ഒരു വശത്തേക്ക് നിന്നു. പിന്നാലെ രണ്ടാമത്തെ ആന സ്റ്റുളിൽ കയറി രണ്ട് മുൻകാലുകളും ഒരു പിൻകാലും സ്റ്റൂളിൽ ഉറപ്പിച്ച് നിന്നതിന് ശേഷമാണ് പിൻതിരിഞ്ഞ് ലോറിയിലേക്ക് കയറുന്നത്.

Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ

ലോറിയിലേക്ക് കയറിയതിന് ശേഷം ആന ആ സ്റ്റുൾ തുമ്പിക്കൈ കൊണ്ട് ഉയർത്തി ലോറിയിലേക്ക് വെച്ചു. ഇതാണ് ആന പ്രേമികൾക്ക് കൗതുകമാവുന്നത്. സ്റ്റൂൾ എടുത്ത് ലോറിയിലേക്ക് ആന വെച്ചതിനെ ട്രോളി നിറയെ കമന്റുകളാണ് വരുന്നത്. ആനയുടെ ഭാരം താങ്ങാൻ ആ സ്റ്റൂളിന് സാധിക്കുമോ എന്ന് ചോദിക്കുന്നവരും ഉണ്ട്.

Also Read: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ

സ്റ്റൂളിന് 25 കിലോ വരും എന്നും ആ സ്റ്റുളിന് ഇനി ഇതിലും നല്ലൊരു പരസ്യം നൽകാനില്ലെന്നുമാണ് കമന്റ് ബോക്സിൽ ആനപ്രേമികൾ കുറിക്കുന്നത്. രണ്ട് ആനയെ ഒരു ലോറിയിൽ കൊണ്ടുപോകാൻ സാധിക്കുമോ എന്ന സംശയം പ്രകടിപ്പിക്കുന്നവരും ഉണ്ട്.

Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ

"ആന സെർ: എടുത്തു വെച്ചേക്കാം ഇറങ്ങുമ്പോൾ വേണ്ടതാണ്. അല്ലെ ചാടി ഇറങ്ങേണ്ടി വരും," ഇങ്ങനെയാണ് വിഡിയോയ്ക്ക് വന്ന ഒരു കമന്റ്. ഒരു സാധനം എടുത്താൽ അത് അവിടെ തന്നെ തിരിച്ചു വക്കണമെന്ന് എന്നോട് അമ്മ പറഞ്ഞിട്ടുണ്ട് അത് കൊണ്ട് മാത്രം എന്നാണ് മറ്റൊരു കമന്റ്.

Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

Elephant Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: