/indian-express-malayalam/media/media_files/2025/11/04/viral-funny-dog-video-2025-11-04-18-48-07.jpg)
Screengrab
ബോളറുടെ ഒപ്പം ഇവൻ എന്തിനാണ് ഓടുന്നത്? ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിന് ഇടയിലെ ഈ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബോളറുടെ റണ്ണപ്പിനൊപ്പം ഓടുകയാണ് ഒരു നായ. അമ്പയറും കാണികളും എല്ലാം ഉള്ള മത്സരത്തിൽ പക്ഷേ തന്റെ സ്വന്തം ആളിനൊപ്പം ഓടുന്നതിൽ നിന്ന് അവനെ ആർക്കും തടയാനാവുന്നില്ല. കാസർകോട് ഓണം കപ്പിൽ നിന്നാണ് ഈ കാഴ്ച.
ബോളറുടെ റണ്ണപ്പിനൊപ്പം അവനും കൂടെ ഓടുകയും തിരികെ ബോളർക്കൊപ്പം നടക്കുകയും ചെയ്യുന്നു. ബോളർ അവനെ പല വട്ടം മാറ്റാൻ ശ്രമിക്കുന്നുണ്ട്. അമ്പയറും ഇവിടെ നിസഹായനായി നോക്കി നിൽക്കുകയാണ്. എന്റെ പ്രിയപ്പെട്ട മനുഷ്യന് സ്വന്തമായ ഈ ഗ്രൗണ്ട് എനിക്കും സ്വന്തമാണ് എന്ന് അവൻ വിശ്വസിക്കുന്നുണ്ടാവും, അല്ലേ?
ഒടുവിൽ ബോളർ അവനെ പൊക്കി എടുത്തുകൊണ്ടുപോയി ബൗണ്ടറി ലൈനിന് പുറത്തിടുന്നു. മത്സരത്തിന് ശേഷം ട്രോഫിയുമായി കളിക്കാരെല്ലാം നിറയെ സ്നേഹവുമായി നിൽകുന്ന ഈ നായക്കൊപ്പം ഫോട്ടോ എടുക്കുകയാണ്. ഫോട്ടോ എടുക്കുകയാണ് എന്നൊന്നും അറിയില്ലെങ്കിലും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള ക്ഷമ അവൻ കാണിക്കുന്നുണ്ട്.
Also Read: പോഞ്ഞിക്കരയുടെ കഥ കേട്ട് ചിരിച്ചവർ അറിഞ്ഞോ ആ നൊമ്പരം! ഇത് തെക്കേടത്ത് ടിന്റു
അത് അവന്റെ സ്വന്തം ആളാണ് എന്ന് പറഞ്ഞാണ് ഫെയ്സ്ബുക്കിൽ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 30 ലക്ഷത്തിന് മുകളിൽ ആളുകൾ ഈ വിഡിയോ കണ്ടുകഴിഞ്ഞു. അവസാനം ട്രോഫിക്കൊപ്പം അവനേയും ചേർത്ത് പിടിച്ചതിന് ഒരായിരം സ്നേഹം എന്നാണ് കമന്റ് ബോക്സിൽ പലരും പറയുന്നത്. അവനും എറിയാൻ ഒരു ബോൾ കൊടുക്ക് എന്ന് ആവശ്യപ്പെടുന്നവരുണ്ട്.
Read More: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us