/indian-express-malayalam/media/media_files/2025/12/14/dog-entering-bus-viral-video-2025-12-14-18-28-29.jpg)
Viral Video; എവിടെ പോയാലും പിന്നാലെ വരും. അത്രയും സ്നേഹമുള്ളത് കൊണ്ടാണ് അത്. പക്ഷേ ഇത് ഇത്തിരി കൂടിപ്പോയി...തന്റെ പ്രിയപ്പെട്ട മനുഷ്യനെ പിന്തുടർന്ന് ബസിൽ കയറി യാത്ര ചെയ്യാൻ ഒരുങ്ങുകയാണ് ഒരു നായ.
ബസിൽ കയറിയ ഒരു സ്ത്രീക്ക് പിന്നാലെ അവരുടെ വളർത്തു നായയും കൂടെ കയറുകയായിരുന്നു. ഇത് കണ്ട് ആ ചേച്ചി തലയിൽ കൈവെച്ച് ചിരിച്ച് പോയി. ബസിൽ കയറിയ കക്ഷി നേരെ ഡ്രൈവറുടെ അടുത്തേക്കാണ് പോകുന്നത്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
നായ ബസിൽ കയറുന്നത് കണ്ട് മറ്റ് യാത്രക്കാർക്കും ചിരിയടക്കാനാവുന്നില്ല. ഈ ദൃശ്യങ്ങൾ വൈറലായതോടെ വിഡിയോ കണ്ടവരെല്ലാവരും ചിരിച്ച് പോവുകയാണ്. 40 ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: 'അച്ഛന്മാരുടെ വേഷത്തിൽ മക്കളെത്തിയപ്പോൾ'; കണ്ണു നനയിച്ച് 'മൂന്നാംപക്കം' റീക്രിയേഷൻ വീഡിയോ
പൂച്ച സാറിന് മാത്രമല്ല ഇവിടെ ഫാൻസ് ഉള്ളത്. നായയുടെ സ്നേഹത്തിന് പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്ന് പറഞ്ഞ് നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. പാവം, അതിൻ്റെ സ്നേഹം എന്നാണ് ഒരു കമന്റ്. അവന് രണ്ട് വയസ് ആവുന്നതേയുള്ളു. അതുകൊണ്ട് ടിക്കറ്റ് വേണ്ട എന്നാണ് മറ്റൊരാൾ കുറിച്ചത്.
Also Read: പ്രായം മറന്ന് സ്നേഹക്കൂട്ടിലെ കൃഷ്ണനും ഗോപികമാരും; മനസ്സുതൊട്ട് ഒരു വൈറൽ വീഡിയോ
"ലേ പട്ടികുട്ടന്‍ : എനിക്ക് ചേച്ചിടെ പിറകെ നടക്കാനല്ല, കൂടെ ഇരിക്കാന ഇഷ്ടം. ലെ ചേച്ചി : കണ്ടക്ടർ തിരിച്ചും മറിച്ചും ചോദിക്കും, നീ നേഴ്സറിയിൽ ആണെന്നെ പറയാവു. ചേച്ചി എന്നേം കറക്കാൻ കൊണ്ടുപോ. ലേ പട്ടി: തരുന്ന ചോറിന് അല്പം ആത്മാർത്ഥത അത്രെ ഉള്ളു...ലേ പട്ടി സർ: ചേട്ട വണ്ടി ഞാൻ എടുക്കാം. ലെ പട്ടി : ഫുട്ട്ബോൾ കളിക്കാനുള്ള സ്ഥലമില്ലേ അണ്ണാ. ഞാനും കൂടേ ഈ ഗ്രൗണ്ടിൻ്റെ ഓരത്ത് മിണ്ടാണ്ട് നിക്കാം എന്നിങ്ങനെയാണ് മറ്റ് കമന്റുകൾ..
Read More: ജോർജുകുട്ടിയായി മമ്മൂട്ടി; ദൃശ്യം 3 ഇങ്ങനെ ആയാലോ? വൈറലായി വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us