scorecardresearch

ഞങ്ങൾ മരിച്ചു; നിനക്കെന്താടാ മരിച്ചാൽ; അത്രയ്ക്ക് അഹങ്കാരമോ?

Cat Viral Video: കുഞ്ഞ് വെടിവെക്കുന്ന ശബ്ദം ഉണ്ടാക്കി. പൂച്ചയും ഒരു നായ്ക്കുട്ടിയും മരിച്ചത് പോലെ വീണു. പക്ഷേ നടുക്കിരിക്കുന്ന ഗൗരവക്കാരൻ കളിക്കാനുള്ള മൂഡിൽ അല്ലെന്ന് തോന്നുന്നു

Cat Viral Video: കുഞ്ഞ് വെടിവെക്കുന്ന ശബ്ദം ഉണ്ടാക്കി. പൂച്ചയും ഒരു നായ്ക്കുട്ടിയും മരിച്ചത് പോലെ വീണു. പക്ഷേ നടുക്കിരിക്കുന്ന ഗൗരവക്കാരൻ കളിക്കാനുള്ള മൂഡിൽ അല്ലെന്ന് തോന്നുന്നു

author-image
Trends Desk
New Update
Kid Playing with cat and dog

Source: Screengrab

കുഞ്ഞുങ്ങളുടെ വളർത്തുനായ്ക്കൾക്കൊപ്പമുള്ള ദൃശ്യങ്ങൾ എല്ലാവരുടേയും ഹൃദയം തൊടുന്നതാണ്. കുരുന്നുകളും വീട്ടിലെ വളർത്തുനായ്ക്കളും ഒരുമിച്ചുള്ള രസകരമായ നിമിഷങ്ങളുടെ വിഡിയോകൾ ഇന്റർനെറ്റിൽ വൈറലാവുക പതിവ് കാഴ്ചയാണ്. കുഞ്ഞുങ്ങളെ ഏറെ കരുതലോടെയാണ് ഈ വളർത്ത് മൃഗങ്ങളും കൊണ്ടുനടക്കുക. അങ്ങനെയൊരു വിഡിയോ എല്ലാവരേയും ചിരിപ്പിച്ച് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് എഐ വിഡിയോ ആണോ അതോ ഒർജിനൽ ആണോ? കണ്ടിട്ട് പറയൂ...

Advertisment

ഒരു കുഞ്ഞുവാവയുടെ കൂടെ കളിക്കുകയാണ് ഒരു പൂച്ചയും രണ്ട് വളർത്തുനായ്ക്കളും. കുഞ്ഞ് വെടിവയ്ക്കുമ്പോൾ ബാക്ക് മൂന്ന് പേരും മരിച്ച് വീഴണം. ഇതാണ് കളി. കുഞ്ഞ് വെടിവെക്കുന്ന ശബ്ദം ഉണ്ടാക്കി. പൂച്ചയും ഒരു നായ്ക്കുട്ടിയും മരിച്ചത് പോലെ വീണു. പക്ഷേ നടുക്കിരിക്കുന്ന ഗൗരവക്കാരൻ കളിക്കാനുള്ള മൂഡിൽ അല്ലെന്ന് തോന്നുന്നു. 

Also Read: 'അപ്പൊ തള്ളല്ലായിരുന്നല്ലേ...' വൈറലായി പപ്പുവിന്റെ ബ്രേക്കുപോയ ആ താമരശ്ശേരി യാത്ര; വീഡിയോ

ഏതാനും സെക്കന്റ് കഴിഞ്ഞിട്ടും ഈ പുള്ളി വീഴാതിരുന്നതോടെ നമ്മുടെ പൂച്ച സാർ ഈ വമ്പനെ ഇടിച്ച് താഴെയിട്ടു. ഇത് കണ്ട് ചിരിക്കുകയാണ് കുഞ്ഞ്. ലേ കുഞ്ഞാവ: ഞാൻ വെടിവെച്ചാൽ നിനക്ക് ചത്തൂടെ. ലേ പൂച്ച സാർ: ചത്തില്ലേൽ നിന്നെ ഞാൻ കൊല്ലും, ഇങ്ങനെ എഴുതിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Advertisment

Also Read: 'ദാസൻ ഇത് കൊണ്ടുപോകുകയാണ്'; ലേ പുലി: കാണാത്തത് പോലെ കിടക്കാം!

ലക്ഷക്കണക്കിന് ആളുകൾ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിഡിയോ കണ്ടുകഴിഞ്ഞത്. വെടി കൊണ്ട് ഞങ്ങൾ ചത്തു, നിനക്കെന്താടാ ചത്താൽ എന്നാണ് വിഡിയോയ്ക്ക് വന്നിരിക്കുന്ന കമന്റുകളിൽ ഒന്ന്. ലെ പൂച്ച : കൊച്ച് പറഞ്ഞത് കേട്ടില്ലെടാ കിടക്കടാവടെ. എഐ ആണോ ഒറിജിനൽ ആണോന്ന് അറിയാൻ വയ്യാത്ത അവസ്ഥ ആണല്ലോ, ഇങ്ങനെയാണ് കമന്റുകൾ വരുന്നത്. 

Read More: പെണ്ണുകാണാൻ ആൾ വന്നില്ലേ? എന്നിട്ടാണോ എന്നെ കാണാൻ വന്നത്? ഒരു തകർന്ന പ്രണയം!

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: