ചെറിയ സ്ലാബിന് മുകളിൽ ഒരിഞ്ച് മുന്നോട്ടോ പിറകിലോട്ടോ മാറിയാൽ വെള്ളത്തിൽ വീഴുമായിരുന്ന കുറഞ്ഞ സ്ഥലത്ത് വളരെ നിസ്സാരമായി കാർ വളച്ച് പാർക്ക് ചെയ്ത പിജെ ബിജുവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരു തോടിന് കുറുകെയുള്ള ഒരൊറ്റപ്പെട്ട സ്ലാബിന് മുകളിലാണ് ഡ്രൈവിങ്ങിലെ തന്റെ മികവ് ഉപയോഗിച്ച് ബിജു ഇന്നോവ കാർ അനായാസമായി വളച്ചെടുത്ത് പാർക്ക് ചെയ്യുകയും തിരിച്ച് ഇറക്കുകയും ചെയ്തത്.

നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ വൈറലായ ആ വീഡിയോയിൽ,  വാഹനം നീക്കാൻ അധിക സ്ഥലമില്ലാത്തതിനാൽ ഇത് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, അസാധ്യമായ ധൈര്യത്തോടെ നിന്ന് അയാൾ വാഹനം സുഗമമായി കൈകാര്യം ചെയ്യുന്നത് കാണാം. മലയാളിയായ ഡ്രൈവറുടെ കാർപാർക്കിങ് കഴിവ് കണ്ട് അത്ഭുതപ്പെടുകയും ചെയ്തു  കേരളത്തിന് പുറത്തുള്ളവർ അടക്കമുള്ള നെറ്റിസൻസ്.

എന്നാൽ ഇപ്പോൾ ഈ വീഡിയോക്ക് പിറകേ വൈറലാവുന്നത് മറ്റൊരു വീഡിയോ ആണ്. അതേ സ്ലാബിൽ തന്നെ മറ്റൊരു കാർ പാർക്ക് ചെയ്യാൻ മറ്റൊരാൾ നടത്തിയ ശ്രമമാണ് വീഡിയോയിൽ. പക്ഷേ ഇത്തവണ നേരത്തേ സംഭവിച്ചത് പോലെ വിജയിക്കുകയല്ല ചെയ്തത്.

പക്ഷേ ഇത്തവണ കാർ വിജയകരമായി പാർക്ക് ചെയ്ത് തിരിച്ചിറക്കാൻ കഴിഞ്ഞില്ല. സ്ലാബിലേക്ക് കയറിയ കാർ നെരെ പാർക്ക് ചെയ്യാനോ തിരിച്ചിറക്കാനോ കഴിയാതെ അവിടെ പെട്ടുപോവുകയാണ് ഇത്തവണ സംഭവിച്ചത്.

Read More

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook