scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

ഇതാരാ ജെയിംസ് ബോണ്ടോ? മണ്ണിടിച്ചിലിനിടയിലൂടെ അതിസാഹസീകമായ കാറോട്ടം; വീഡിയോ

‘ഭാഗ്യം..ഭാഗ്യം..ഐ ഡോണ്ട് ലൈക്ക് ഭാഗ്യം, ബട്ട് ഭാഗ്യം ലൈക്ക്സ് മീ’, ഈ ഡയലോഗ് ഏറ്റവും അധികം ചേരുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്

Viral Video, Trending

ഭാഗ്യം..ഭാഗ്യം..ഐ ഡോണ്ട് ലൈക്ക് ഭാഗ്യം, ബട്ട് ഭാഗ്യം ലൈക്ക്സ് മീ, ഈ ഡയലോഗ് ഏറ്റവും അധികം ചേരുന്നയാളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ചൈനയിലെ തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിൽ ഉണ്ടായ മലയിടിച്ചിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട ഒരു കാര്‍ ഡ്രൈവറുടെ വീഡിയോയാണിത്.

വലിയ പര്‍വതത്തില്‍ നിന്നുണ്ടായ മണ്ണിടിച്ചില്‍ കാര്‍ സഞ്ചരിച്ചിരുന്ന ഹൈവേയിലേക്ക് പതിക്കുകയായിരുന്നു. എന്നാല്‍ ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കും വിധമായിരുന്നു മണ്ണിനിടയിലൂടെയുള്ള കാര്‍ ഡ്രൈവറുടെ സാഹസീകത. നൗ ദിസ് ന്യൂസ് എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തു വന്നത്.

“ഒരു ആക്ഷൻ സിനിമയിലെന്നപോലെ. ചൈനയിലെ സിചുവാൻ എന്ന സ്ഥലത്ത് മണ്ണിടിച്ചിലില്‍ പെട്ട ഒരു ഡ്രൈവർ തുരങ്കത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുന്നു. മണ്ണിടിച്ചിലില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് വിവരം,” പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ചുകൊണ്ട് നൗ ദിസ് ന്യൂസ് ട്വീറ്റില്‍ പറയുന്നു.

ഈ വർഷം ജനുവരിയിൽ തെക്കുപടിഞ്ഞാറൻ ചൈനയിലെ നിർമാണ സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ 14 പേർ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.ഗുയിഷോ പ്രവിശ്യയിലെ ബിജി നഗരത്തിൽ ഒരു ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയായിരുന്നു മണ്ണിടിച്ചില്‍ ഉണ്ടായത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Viral video car escapes landslide just in time