scorecardresearch

Viral Video: ആളിക്കത്തുന്ന തീയുമായി മുൻപോട്ട് പാഞ്ഞ് കാർ; നടുക്കുന്ന വിഡിയോ

Viral Video: ആരും പേടിക്കേണ്ട, എല്ലാവരും ഓടിക്കോ എന്ന തമാശ കലർത്തിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതാണോ 'തീവണ്ടി' എന്ന് ചോദിച്ച് കമന്റുകളും വരുന്നുണ്ട്

Viral Video: ആരും പേടിക്കേണ്ട, എല്ലാവരും ഓടിക്കോ എന്ന തമാശ കലർത്തിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതാണോ 'തീവണ്ടി' എന്ന് ചോദിച്ച് കമന്റുകളും വരുന്നുണ്ട്

author-image
Trends Desk
New Update
Car Caught Fire Viral Video

Source: Screengrab

Viral Video:ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു എന്ന വാർത്ത പലപ്പോഴായി നമ്മൾ കാണാറുണ്ട്. തലനാരിഴയ്ക്കായിരിക്കും പലപ്പോഴും യാത്രക്കാർ തീപിടിച്ച വാഹനത്തിനുള്ളിൽ നിന്ന് രക്ഷപെടുന്നത്. ഇങ്ങനെ അപകടം സംഭവിക്കുമ്പോൾ ആളുകൾ അത് കാണാനായി വരികയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യും. സ്വന്തം സുരക്ഷ നോക്കാതെ അപകടം വിളിച്ചുവരുത്തുന്നവർ ഈ വിഡിയോ ഒന്ന് കാണണം. 

Advertisment

പാലത്തിന് മുകളിൽ വെച്ച് ഒരു കാർ കത്തുന്നതിന്റെ വിഡിയോയാണ് ഇത്. കാർ പൂർണമായും കത്തിയമരുന്നത് നോക്കി ആളുകൾ കൂട്ടം കൂടി നിന്നു. എന്നാൽ പെട്ടെന്ന് കാർ മുൻപിലേക്ക് നീങ്ങി വന്നു. ഇതോടെ കൂട്ടം കൂടി നിന്നവരെല്ലാം രക്ഷപെടാൻ വേണ്ടി പരക്കം പാഞ്ഞു.

Also Read: 'കൊതിച്ചതൊന്ന്, വിധിച്ചത് മറ്റൊന്ന്;' വൈറലായി ആ 'ഇന്നസെന്റ്' ആഗ്രഹങ്ങൾ

ടുവീലർ റോഡിൽ പാർക്ക് ചെയ്ത് വെച്ചായിരുന്നു കാർ കത്തിയമരുന്നത് കാണാൻ കൂടുതൽ പേരും എത്തിയത്. ആളിപ്പടരുന്ന തീയുമായി കാർ വേഗത്തിൽ മുൻപിലേക്ക് വന്നതോടെ തങ്ങളുടെ ബൈക്കുമെടുത്ത് സുരക്ഷിതമായ സ്ഥാനത്തേക്ക് മാറാൻ പലരും പ്രയാസപ്പെടുന്നത് വിഡിയോയിൽ കാണാം.

Also Read: കാണാമറയത്തെ താമരാക്ഷൻ പിള്ള; കണ്ണു നനയിക്കും ഈ കഥ; വൈറലായി വീഡിയോ

ആരും പേടിക്കേണ്ട, എല്ലാവരും ഓടിക്കോ എന്ന തമാശ കലർത്തിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതാണോ തീവണ്ടി എന്ന് ചോദിച്ച് കമന്റുകളും വരുന്നുണ്ട്. എന്നാൽ ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ അത് കാണാൻ സുരക്ഷ നോക്കാതെ എത്തുന്നവർക്ക് മുന്നറിയിപ്പ് നൽകുന്നതാണ് ഈ വിഡിയോ. 

Also Read: 'കളങ്കാവൽ' ലുക്കിൽ മോഹൻലാൽ അടക്കം മോളിവുഡ് താരങ്ങൾ; ജയറാം തകർത്തെന്ന് ആരാധകർ

എങ്ങനെയാണ് കത്തിക്കൊണ്ടിരുന്ന കാർ മുൻപിലേക്ക് നീങ്ങിയത് എന്ന് ചോദിക്കുന്നവരും ഉണ്ട്. ഹാൻബ്രേക്ക് കേബിൾ തീപിടിച്ച് ഉരുകിയത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാം എന്ന് പലരും കമന്റ് ബോക്സിൽ പറയുന്നു. ഗിയറിൽ ഇരുന്ന വണ്ടി ഷോർട്ട് സർക്യൂട്ട് കാരണം സ്റ്റാർട്ടർ മോട്ടോർ കറങ്ങി നീങ്ങിയാലും ഇങ്ങനെ സംഭവിക്കാം. 

Read More: ശങ്കർദാസായി ദുൽഖർ സൽമാൻ, അനുരാധയായി നിഖില; മനസ്സുതൊട്ട് 'അഴകിയ രാവണൻ' റിക്രിയേഷൻ വീഡിയോ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: