കൊടും ചൂടില്‍ നെല്‍പ്പാടങ്ങള്‍ വരണ്ട് വരുന്നത് സ്വാഭാവീകമായ കാര്യമാണ്. എന്നാല്‍ ചൈനയില്‍ താപനില വര്‍ധിച്ചപ്പോള്‍ സംഭവിച്ചത് അപ്രതീക്ഷിതമായ ഒന്നായിരുന്നു. ഒരു പാലം തന്നെ വിണ്ട് പൊട്ടുകയായിരുന്നു.
ക്വിയാൻഷൂവിലെ പാലമാണ് വിണ്ട് പൊട്ടിയത്. നൗദിസ് ന്യൂസാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്. പാലത്തിന് 20 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവം നടന്ന ദിവസം 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലായിരുന്നു പ്രദേശത്തെ താപനില. സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ജൂലൈ 23 നാണ് വിഡീയോ ചിത്രീകരിച്ചിരിക്കുന്നത്.
25 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പ് 1.52 ലക്ഷം പേരാണ് ഇതിനോടകം കണ്ടത്.
ഏകദേശം രണ്ടാഴ്ച മുമ്പ്, ചൈനയിലെ താപനിലയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. പല പ്രവിശ്യകളിലും സൂര്യഘാതമേറ്റതിന് തുടർന്ന് നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോർട്ട് ചെയ്തു.
കാലാവസ്ഥാ വ്യതിയാനം മൂലമാണ് അസാധാരണമായ പ്രതിഭാസങ്ങൾ ഉണ്ടാകുന്നതെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം അസാധാരണ സാഹചര്യങ്ങളാണ് വലിയ മേഘവിസ്ഫോടനങ്ങൾക്കും വെള്ളപ്പൊക്കത്തിനും കാരണമാകുന്നത്. ദക്ഷിണ-മധ്യ ചൈനയിലെ ലക്ഷക്കണക്കിന് ആളുകൾ ഇതിനകം വെള്ളപ്പൊക്കം മൂലം പലായനം ചെയ്തിട്ടുണ്ട്.