/indian-express-malayalam/media/media_files/2025/11/21/viral-video-cameraman-2025-11-21-21-47-58.jpg)
ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുന്ന ഷോട്ട് എവിടെ ക്യാമറ വെച്ച് എടുക്കണം? ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിൽ വിജയനായെത്തിയ ശ്രീനിവാസൻ ഈ ചോദ്യത്തിന് നൽകിയ മറുപടി വർഷങ്ങൾ എത്ര കഴിഞ്ഞാലും മലയാളികൾ മറക്കാനിടയില്ല. ആർട്ടിസ്റ്റ് കുളത്തിലേക്ക് ചാടുകയാണല്ലോ, അപ്പോൾ ക്യാമറയും ഒപ്പം ചാടട്ടെ എന്ന് സംവിധായകനായെത്തിയ വിജയൻ പറയുന്നത് കേട്ട് ഇവന്മാർക്ക് ഭ്രാന്താണ് എന്നാണ് ക്യാമറാമാൻ നിർമാതാവിനോട് പോയി പറഞ്ഞത്. വർഷങ്ങൾ കുറച്ചൊന്ന് മുൻപോട്ട് പോയതോടെ വിജയൻ ഈ പറഞ്ഞത് ഭ്രാന്തും തമാശയുമൊന്നും അല്ലാതെയായി. ആർട്ടിസ്റ്റ് ചാടിയപ്പോൾ ക്യാമറാമാന്മാരും ചാടി തുടങ്ങി.
പല സിനിമകളുടെ ചിത്രീകരണത്തിനിടയിലും ക്യാമറാന്മാർ ഈ സാഹസത്തിന് മുതിർന്നിട്ടുണ്ട്. 'ദി ബോൺ അൾട്ടിമേറ്റം' എന്ന സിനിമയിലെ ഒരു തീപാറും റൂഫ് ടോപ് ചേസിങ് സീനിൽ ആർട്ടിസ്റ്റിനൊപ്പം ക്യാമറാമാനും ചാടി. ജേസൺ ബോണായെത്തിയ മാറ്റ് ഡാമൻ റൂഫ് ടോപ്പിൽ നിന്ന് വിൻഡോയിലേക്ക് ചാടുന്ന രംഗം ചിത്രീകരിക്കാനായിരുന്നു ക്യാമറാമാന്റെ ഈ നെഞ്ചിടിപ്പ് കൂട്ടുന്ന സാഹസം.
Also Read: എന്തൊരു അനുസരണ; ഒരു പെൺകുട്ടി വളർത്തുന്ന കടുവയെ കണ്ടോ
കംപ്യൂട്ടർ ഗ്രാഫിക്സിനെ ആശ്രയിക്കാതെ റിയലിസ്റ്റിക് ആക്ഷൻ രംഗങ്ങൾ ബിഗ് സ്ക്രീനിലേക്ക് എത്തിക്കാനാണ് സംവിധായകൻ പോൾ ഗ്രീൻഗ്രാസിന് ഇഷ്ടം. ഇവിടെ നായകൻ മാറ്റ് ഡാമന് പകരം ചാടുന്നത് സ്റ്റണ്ട്മാനാണ്. ഗ്രീൻഗ്രാസിന്റെ ഒരു പ്രത്യേകത ഷെയ്ക്കി ക്യാമറ വർക്കിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നു എന്നതാണ്.
Also Read: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്
ഈ ഷെയ്ക്കി ക്യാമറ വർക്കിലൂടെ കാഴ്ചക്കാർക്ക് തങ്ങൾ കഥാപാത്രങ്ങൾക്കൊപ്പമുണ്ട് എന്ന തോന്നൽ അനുഭവപ്പെടും. ഇതിന് വേണ്ടിയാണ് ആ റൂഫ് ടോപ് ജംപ് സീനിൽ ക്യാമറ ഓപ്പറേറ്റർ മാറ്റ് ഡാമന് പകരമുള്ള സ്റ്റണ്ട്മാന് പിന്നാലെ ചാടിയത്. ഈ സീൻ ചിത്രീകരിക്കുന്നത് കണ്ടുനിന്നവരും കയ്യടിച്ചുപോയി.
Also Read: 'നിന്റെ ശബ്ദം പോലും ഇനി കേൾക്കരുത്'; പൂച്ച സാറിനെ വിറപ്പിച്ച് കുഞ്ഞാവ; വീഡിയോ
ഈ ആക്ഷൻ സ്പൈ ത്രില്ലർ സിനിമയുടെ ചിത്രീകരണത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയ്ക്കടിയിൽ മലയാളികളും കമന്റുമായി വരുന്നുണ്ട്. കൈമറയും ഒപ്പം ചാടട്ടെ എന്ന കമന്റ് മലയാളികൾക്ക് അങ്ങനെ മറക്കാൻ സാധിക്കില്ലല്ലോ. മാത്രമല്ല, മറ്റ് സിനിമകളിൽ സമാനമായ രീതിയിൽ ക്യാമറാമാന്മാർ ഇത്തരത്തിൽ സാഹസികമായ രംഗങ്ങൾ ചിത്രീകരിച്ചതും കമന്റ് ബോക്സിൽ നിരവധി പേർ ചൂണ്ടിക്കാണിക്കുന്നുണ്ട്.
Read More: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us