scorecardresearch

Viral Video: ഉച്ചയൂണിന് കായവറുത്തതും ബീഫും! മലയാളികൾക്കിടയിൽ ചൂടുപിടിച്ച് ചർച്ച

Viral video of Banana Chips with Beef: "ഉപ്പേരി കഴിച്ച് വയറ് നിറച്ചാൽ പിന്നെ ചോറുണ്ണാൻ പറ്റില്ല എന്നാ ആള് പറയണത്. അപ്പോഴാണ് മുഴുവൻ ഊണ് തന്നെ ഉപ്പേരി..."

Viral video of Banana Chips with Beef: "ഉപ്പേരി കഴിച്ച് വയറ് നിറച്ചാൽ പിന്നെ ചോറുണ്ണാൻ പറ്റില്ല എന്നാ ആള് പറയണത്. അപ്പോഴാണ് മുഴുവൻ ഊണ് തന്നെ ഉപ്പേരി..."

author-image
Trends Desk
New Update
Beef Masaca Viral Video

Viral Video: ബീഫും പഴംപൊരിയും എന്ന കോമ്പോ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന മലയാളികളുണ്ട്. എന്നാൽ ഉച്ചയൂണിന് കായ വറുത്തത് പൊടിച്ചതും ബീഫും ആയാലോ? ആമസോൺ കാട്ടിലെ ജീവിതത്തിന്റെ വ്ളോഗുകൾ പങ്കുവയ്ക്കുന്ന 'ക്രേസി ജംഗിൾ അഡ്വെഞ്ചേഴ്സിന്റെ' ഒരു വീഡിയോയിൽ മലയാളികളുടെ വിളയാട്ടമാണ്. 

Advertisment

അവരുടെ നാട്ടുകാർക്ക് കമന്റ് ചെയ്യാനുള്ള ഒരു ഗ്യാപ്പ് പോലും മലയാളികൾ കൊടുത്തില്ല. സംഭവം വളരെ സിംപിൾ ആണ്. മസാക്കോ എന്നാണ് ഈ വിഭവത്തിന് ഇവർ നൽകിയിരിക്കുന്ന പേര്.  കായ വൃത്തിയാക്കി അരിഞ്ഞ് എണ്ണയിൽ ഇട്ട് വറുത്തെടുക്കുന്നു. പിന്നാലെ ഈ കായ വറുത്തത് പൊടിച്ചെടുത്തു. കുറച്ച് പ്ലേറ്റിലേക്ക് മാറ്റിയതിന് ശേഷം ഇതിന് മുകളിലേക്ക് ബീഫ് ഇടുന്നു.  

Also Read: തന്നാലും വാങ്ങില്ല, പത്മഭൂഷണ് വല്ല വിലയുമുണ്ടോ ? വെള്ളാപ്പള്ളിയുടെ അന്നത്തെ വാക്കുകൾ വൈറലാകുന്നു

ഞങ്ങളുടെ കുടുംബത്തിൽ വളരെ സാധാരണമായി ഉണ്ടാക്കുന്ന ഉച്ചഭക്ഷണ വിഭവമാണ് ഇത് എന്നാണ് യുവതി വീഡിയോയിൽ പറയുന്നത്.  മലയാളികൾക്കിടയിൽ ഈ വീഡിയോ വൈറലായി. പണ്ട് നാട് വിട്ട് പോയ തങ്കമണി അല്ലേ നീ എന്നാണ് കമന്റ് ബോക്സിലെത്തിയ ഒരു ചോദ്യം. ഏതോ നാട്ടുകാർ കൂട്ടമായി വന്നു സൈബർ ആക്രമണം നടത്തുന്നു എന്ന് വിചാരിച്ചു കാണും അവർ എന്നാണ് കമന്റ് ബോക്സിൽ മറ്റൊരാൾ കുറിച്ചത്. 

Also Read:വിവാദം അനാവശ്യമെന്ന് എഴുത്തുകാർ; കുടുംബത്തെ മനപ്പൂർവ്വം അപമാനിക്കുന്നുവെന്ന് എംടിയുടെ മക്കൾ

"ഡേയ് ഡേയ് അവരുടെ നാട്ടുകാർക്കുടെ കമന്റ്‌ ഇടാൻ ലേശം സ്ഥലം കൊടുക്.... തിരുവനന്തപുരം തൊട്ട് കാസർക്കോടുവരെയുള്ള മലയാളികളെ ഒന്നിച്ച് ഞാൻ കണ്ടത് കമന്റ് ബോക്സിലാ...എന്റെ അമ്മ കാണണ്ട... ഉപ്പേരി കഴിച്ച് വയറ് നിറച്ചാൽ പിന്നെ ചോറുണ്ണാൻ പറ്റില്ല എന്നാ ആള് പറയണത്. അപ്പോഴാണ് മുഴുവൻ ഊണ് തന്നെ ഉപ്പേരി..." 
എന്നിങ്ങനെയാണ് വിഡിയോയ്ക്ക് ലഭിച്ച രസകരമായ മറ്റ് കമന്റുകൾ. 

Also Read: 'വേടാ, കുറച്ച് മാറി നിന്നോ...കൂട്ടിയാൽ കൂടില്ല!' ആരാധകരെ ഇളക്കി മറിച്ച് കൊല്ലം ഷാഫി

നിങ്ങൾ കേരളത്തിൽ ജനിക്കേണ്ടതായിരുന്നു എന്ന കമന്റ് ഇവരുടെ ഇൻസ്റ്റഗ്രാം വിഡിയോയ്ക്കടിയിൽ കാണാം. "ആ കോളാമ്പി പോലത്തെ ഒരൽ ഒഴിച്ച് ബാക്കി ഒക്കെ ഇവിടേം ഉണ്ട് ചേച്ചി...കമൻറ് ബോക്സ് നോക്കിയപ്പോൾ 24 കൊല്ലം മുമ്പ് നാടുവിട്ട എൻറെ ഒരു ബന്ധുവിനെ കണ്ടുകിട്ടി...അപ്പൊ നിങ്ങളാണ് ഈ പഴംപൊരിയും ബീഫും വരാൻ കാരണക്കാരല്ലേ... ചിപ്സും ബീഫും ഇനി ഇതാകും ഞങ്ങളുടെ ട്രെൻഡ്...ഇങ്ങനെയാണ് മറ്റ് പ്രതികരണങ്ങൾ. 

Read More:വെക്കെടാ ഇതിന് മുകളിലൊന്ന്! സാറ്റിസ്ഫാക്ഷൻ ലെവലിന്റെ അങ്ങേത്തലം

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: