രണ്ട് കുട്ടിയാനകള്‍ തമ്മില്‍ കളിയോട് കളി, അതും നടുറോഡില്‍ നിന്ന്. മൈന്‍ഡ് ചെയ്യാതെ തള്ളയാനയും കൂട്ടരും. പിള്ളേരു കളിക്കട്ടെ എന്ന നിലപാടെടുത്ത് മാറി നിന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ നെറ്റിസണ്‍സിനിടയില്‍ പ്രചരിക്കുന്നത്.
ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച്. കുട്ടിയാനകള്‍ നടുറോഡില്‍ കളി തുടരുമ്പോള്‍ അതൊന്നും കാര്യമാക്കാതെ ഇരുവശങ്ങളിലുമായി നില്‍ക്കുകയാണ് മറ്റുള്ളവര്‍. ദൂരെ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചെത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.
കുട്ടിയാനകളുടെ കുട്ടിക്കളി ആസ്വദിക്കുകയാണ് നെറ്റിസണ്‍സ്. ക്യൂട്ട് ലിറ്റില്‍ ബേബീസ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍ ശ്രദ്ധിക്കാതിരിക്കുമ്പോള്‍ മൂന്നാം കണ്ണ് അവരെ ശ്രദ്ധിക്കുന്നു എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്.
ചില ഉപയോക്താക്കള്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകളെക്കുറിച്ചും സംസാരിച്ചു. വാഹനത്തിന്റെ വെളിച്ചവും ശബ്ദവും മനുഷ്യര്‍ക്ക് രക്ഷയായേക്കാം. പക്ഷെ അത് മൃഗങ്ങള്‍ക്ക് ബുദ്ധിമുട്ടാണെന്നായിരുന്നു ഉയര്‍ന്ന അഭിപ്രായം.