scorecardresearch

ഈ വീഡിയോ കണ്ടാൽ ന്യൂട്ടൺ പോലും  ഓടും

മുകളിൽ നിന്നു ചാടിയ നായിക താഴെ എത്തുന്നതിനിടയിൽ അര എപ്പിസോഡിനുള്ള കണ്ടന്റ് ഒപ്പിച്ച സീരിയലിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ

മുകളിൽ നിന്നു ചാടിയ നായിക താഴെ എത്തുന്നതിനിടയിൽ അര എപ്പിസോഡിനുള്ള കണ്ടന്റ് ഒപ്പിച്ച സീരിയലിനെ ട്രോളുകയാണ് സോഷ്യൽ മീഡിയ

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Viral TV clip

“നമുക്ക് വഴിയിൽ സംസാരിക്കാം എന്ന മട്ടിലാണ് നായികയുടെയും നായകന്റെയും വീഴ്ച”

ഹിന്ദി സീരിയലുകൾക്ക് ഫിസിക്സിനെപ്പറ്റി വലിയ ധാരണയൊന്നുമില്ലെന്ന് തോന്നും. കാരണം ഭൗതികശാസ്ത്ര തത്വങ്ങൾക്ക് പുല്ലുവിലയാണ് ഇത്തരം സീരിയലുകൾ നൽകുന്നത്. അമ്മായിയമ്മയുടെ സാരിത്തുമ്പ് തട്ടി ബോധം പോകുന്ന മരുമകൾ, നെറ്റിക്ക് വെടികൊണ്ടിട്ടും മരിക്കാത്ത നായിക തുടങ്ങിയ പല അഭ്യാസങ്ങളും നമ്മൾ ഇതിനോടകം കണ്ടിട്ടുണ്ട്. ആ കൂട്ടത്തിലേക്ക് ഇതാ 'ഒരു പുതിയ പോരാളി' കൂടി എത്തിയിരിക്കുന്നു.

Advertisment

'ഭാഗ്യ ലക്ഷ്മി' എന്ന സീരിയലിലെ രംഗങ്ങളാണിപ്പേൾ എയറിലായിരിക്കുന്നത്. 2021ൽ ട്വിറ്ററിൽ പങ്കുവത്ത രംഗങ്ങൾ സൈബർ ലോകത്ത് വീണ്ടും വൈറലാവുകയാണ്. മലഞ്ചെരിവിൽ നിന്ന് താഴേക്ക് വീഴുന്ന നായികയെ രക്ഷിക്കാൻ ഒപ്പം ചാടുകയാണ് നായകൻ. നായിക നിലം പതിക്കും മുൻപ് നായികയെ ആലിംഗനം ചെയ്യാനും ഡയലോഗു പറയാനുമൊന്നും നായകൻ മറക്കുന്നില്ല. റൊമാന്റിക് പശ്ചാത്തലസംഗീതവും ബാക്ക്ഗ്രൗണ്ടിൽ കേൾക്കാം.

മുകളിൽ നിന്നു ചാടിയ നായിക താഴെ എത്തുന്നതിനിടയിൽ അര എപ്പിസോഡിനുള്ള കണ്ടന്റ് ഒപ്പിക്കുന്നുണ്ട് സീരിയലിന്റെ അണിയറപ്രവർത്തകർ എന്നു ചുരുക്കം! ഏതാണ്ട് രണ്ടു മിനിറ്റോളം നീണ്ട് നിൽക്കുന്ന വീഴ്ച അവസാനിക്കുന്നത് ഏതോ കുളത്തിലോ പുഴയിലോ ആണ്. സ്വാഭാവികമായും ഒരു പ്രശ്നങ്ങളുമില്ലാതെ നായകനായ രോഹിത് സുഛാന്ദിയും, നായികയായ ഐശ്വര്യയും രക്ഷപെടുന്നുണ്ട്.

Advertisment

'ന്യൂട്ടൻ ലെഫ്റ്റ് ദ ചാറ്റ്," എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്യപ്പെട്ടിരിക്കുന്നത്.

“നമുക്ക് വഴിയിൽ സംസാരിക്കാം എന്ന മട്ടിലാണ് നായികയുടെയും നായകന്റെയും വീഴ്ച”

"അത് വിറ്റായിരുന്നു കേട്ടോ. എപിസോഡ് മുഴുവനും രശ്മി വീഴും, അവർ ഒരു കുളത്തിൽ ഇറങ്ങുന്നത് പോലെ തോന്നുന്നു. എന്തൊരു ആഴം കുറഞ്ഞ നദിയായിരുന്നു അത്!!"

“ഈ രംഗം കാണുമ്പോൾ ആർക്കും തലകറക്കം തോന്നുന്നു"

“എന്തിനാണ് അഭിനേതാക്കളെ പരിഹസിക്കുന്നത്. നിർമ്മാതാക്കളും സംവിധായകരുമാണ് അവരോട് ഇത്തരം കടുംകൈ ചെയ്യിപ്പിക്കുന്നത്" എന്നിങ്ങനെ പോവുന്നു കമന്റുകൾ.

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: