സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു കൊച്ചു മിടുക്കിയുടെ പാട്ടാണ്. ‘ഇന്നെനിക്ക് കണ്ണെഴുതാന്‍’ എന്ന് ഈ മിടുക്കി പാടുന്നത് ഉള്‍ക്കണ്ണിലെ കാഴ്ച കൊണ്ടാണ്. അതുകൊണ്ടാണ് ആ വരികള്‍ക്ക് ഇത്രയും മാധുര്യവും. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്.
കണ്ണൂര്‍ വാരം സ്വദേശി പുഷ്പന്റെ മകള്‍ അനന്യയാണ് വീഡിയോയിലെ താരം. കാഴ്ച ശക്തിയില്ലാത്ത അനന്യയുടെ പാട്ടിനെ പ്രോത്സാഹിപ്പിക്കാന്‍ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ‘ഗുരുവായൂര്‍ കേശവന്‍’ എന്ന മലയാള സിനിമയിലെ ‘ഇന്നെനിക്ക് പൊട്ടുക്കുത്താന്‍’ എന്ന ഗാനമാണ് അനന്യ ആലപിക്കുന്നത്.
Read More Social Stories Here
നാലാം ക്ലാസുകാരിയായ അനന്യ നേരത്തേ ഉയരെ എന്ന ചിത്രത്തിലെ നീ മുകിലോ എന്ന ഗാനം ആലപിച്ച് ഏവരുടേയും ഹൃദയം കവർന്നിരുന്നു. ഇതിന് കൈയ്യടിച്ച് സംഗീത സംവിധായകൻ ഗോപി സുന്ദറും ഉയരെയുടെ മറ്റ് അണിയറപ്രവർത്തകരും രംഗത്തെത്തിയിരുന്നു.
ഗോപി സുന്ദർ സംഗീതം നൽകിയ ഈ ഗാനം, യഥാർത്ഥത്തിൽ ആലപിച്ചിരുന്നത് സിതാര കൃഷ്ണകുമാറും വിജയ് യേശുദാസും ചേർന്നാണ്.