ഗുരുദാസ്പൂര്‍: പഞ്ചാബില്‍ ഗുരുദാസ്പൂരില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സ്ഥാനാര്‍ത്ഥിക്കെതിരെ ബലാത്സംഗ ആരോപണവുമായി യുവതി രംഗത്തെത്തിയിരുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായ സ്വാരന്‍ സലേരിയ ലൈംഗികമായി ചൂഷണം ചെയ്തെന്ന് യുവതി സുപ്രിംകോടതിയില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാട്ടിയാണ് യുവതിയുടെ പരാതി.

കൂടാതെ ബിജെപി സ്ഥാനാര്‍ത്ഥിയോട് അടുത്തിടപഴകുന്ന ചിത്രങ്ങളും യുവതി പുറത്തുവിട്ടു. കഴിഞ്ഞയാഴ്ച്ച പുറത്തുവിട്ട ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വോട്ടെടുപ്പ് പുരോഗമിക്കുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചു. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരണത്തിനായി ഇത് ഏറ്റെടുത്തിട്ടുണ്ട്.

ബിജെപി വിരുദ്ധ അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിച്ചത്. 1982 മുതല്‍ 2014 വരെ സലേരിയയും താനും തമ്മില്‍ ബന്ധമുണ്ടെന്നും തന്നെ വിവാഹവാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ 2014ല്‍ തന്നെ വിവാഹ കഴിക്കാന്‍ സാധിക്കില്ലെന്ന് സലേരിയ അറിയിക്കുകയായിരുന്നു.

തന്നെ 32 വര്‍ഷക്കാലമാണ് ബിജെപി നേതാ്വ് പീഡിപ്പിച്ചതെന്ന് മുംബൈ സ്വദേശിനിയായ 45കാരി ആരോപിച്ചു. ആദ്യം തന്നെ ഒരു വീട്ടില്‍ ഗസ്റ്റായി താമസിപ്പിച്ച സലേരിയ പിന്നീട് ഒരു ഫ്ലാറ്റ് താമസിക്കാന്‍ ഒരുക്കി കൊടുത്തതായും യുവതി പറയുന്നു. എന്നാല്‍ മുംബൈ സ്വദേശിയും ബിസിനസുകാരനുമായ ബിജെപി നേതാവ് ആരോപണം നിഷേധിച്ചിട്ടുണ്ട്.
തന്റെ പ്രതിച്ഛായ തകര്‍ക്കാനാണ് യുവതി ശ്രമിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook