scorecardresearch

Viral Video: 'കിറ്റ്കാറ്റ്' ആണോ? പൂച്ച സാറിന് ചോദിക്കാൻ ആരുമില്ലെന്ന് കരുതിയോ!

Viral Video: ആവറേജ് ഡേ ഓഫ് മിലു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മിലുവിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരായി കഴിഞ്ഞു

Viral Video: ആവറേജ് ഡേ ഓഫ് മിലു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മിലുവിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരായി കഴിഞ്ഞു

author-image
Trends Desk
New Update
Cat Viral Video

പൂച്ച സാറിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് പതിവ് കാഴ്ചയാണ്. ഇപ്പോൾ ക്യൂട്ട്നസ് ഓവർലോഡഡ് ആയ ഒരു കുഞ്ഞ് പൂച്ച സാറിന്റെ വിഡിയോയാണ് ചിരി നിറച്ച് പടരുന്നത്. ബാക്ക്ഗ്രൗണ്ടിലെ ലാലേട്ടന്റെ ഡയലോഗ് പൂച്ച സാറിന്റെ കാര്യത്തിൽ കിറുകൃത്യം. 

Advertisment

പൂച്ച കുഞ്ഞിനെ കിറ്റിലാക്കി തൂക്കിയിട്ടിരിക്കുന്ന വിഡിയോയാണ് വൈറലായത്. കക്ഷിയുടെ തലയും കയ്യും മാത്രം പുറത്തുണ്ട്. കടിച്ചും മാന്തിയും കയർ പൊട്ടിക്കാനുള്ള ശ്രമം നടത്തുന്നതും വിഡിയോയിൽ കാണാം. പൂച്ച കുഞ്ഞിന്റെ ഈ വിഡിയോ കണ്ട് അഴിച്ച് വിട് അതിനെ എന്ന് പറഞ്ഞാണ് കമന്റുകൾ കൂടുതലും വരുന്നത്.

Also Read: പിള്ളേച്ചാ... പുരുഷു കാണേണ്ട; വൈറൽ വീഡിയോയിൽ കമന്റുമായി നടി ഗായത്രി വർഷയും

മുപ്പത് ലക്ഷത്തോളം പേരാണ് ഇതുവരെ ഈ പൂച്ച സാറിന്റെ വിഡിയോ കണ്ടത്. പൂച്ച സാറിന്റെ ഈ വിഡിയോയ്ക്ക് കിലുക്കത്തിലെ രേവതിയോട് മോഹൻലാൽ പറയുന്ന ഡയലോഗ് ആണ് ഒപ്പം ചേർത്തിരിക്കുന്നത്. 'കിറ്റ്കാറ്റ്' എന്നാണ് ഒരാളുടെ കമന്റ്.

Also Read: അല്ലിയുടെ വിവാഹം മുടങ്ങി; മാടമ്പള്ളിയിൽ പിന്നെ സംഭവിച്ചത് എന്ത്?

കുഞ്ഞിനെ വിഷമിപ്പിക്കല്ലെ എന്നും ഞാനും ഇതുപോലെ ചെയ്യേണ്ടി വരും എന്നുമെല്ലാമാണ് മറ്റ് കമന്റുകൾ. ആവറേജ് ഡേ ഓഫ് മിലു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. മിലുവിന് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരായി കഴിഞ്ഞു.

Read More: 'ഒരു വറുത്ത മീൻ എടുത്തതേ ഓർമ്മയുള്ളൂ, ഇനി ഈ വീട്ടിലേക്ക് ഇല്ല;' ധൈര്യശാലി പോലും വിറച്ച നിമിഷം; വീഡിയോ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: