scorecardresearch

'കഹാനി ബോൽത്തുമ്പോൾ; ഉച്ചക്ക് മേ പച്ച പാനി പീയുന്നത് മനസിലാക്കിയ'; ആ കഥ തന്നെ!

Viral Funny Video: കഥ പറയുമ്പോൾ സിനിമ റിലീസ് ചെയ്തിട്ട് 18 വർഷം കഴിഞ്ഞു. ക്ലൈമാക്സിൽ മെഗാ സ്റ്റാർ മമ്മൂട്ടി സ്റ്റേജിൽ നിന്ന് പറയുന്ന വാക്കുകളിൽ മാറ്റം കൊണ്ടുവന്നാണ് ഒരു വിഡിയോ എത്തിയത്

Viral Funny Video: കഥ പറയുമ്പോൾ സിനിമ റിലീസ് ചെയ്തിട്ട് 18 വർഷം കഴിഞ്ഞു. ക്ലൈമാക്സിൽ മെഗാ സ്റ്റാർ മമ്മൂട്ടി സ്റ്റേജിൽ നിന്ന് പറയുന്ന വാക്കുകളിൽ മാറ്റം കൊണ്ടുവന്നാണ് ഒരു വിഡിയോ എത്തിയത്

author-image
Trends Desk
New Update
Mammootty and Sreenivasan Viral Video Kadha Parayumbol Movie

Source: Screengrab

വ്യത്യസ്തനാമൊരു ബാർബറാം ബാലനെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല...ഈ പാട്ട് മലയാളികൾ ആഘോഷമാക്കിയിരുന്നു. പാട്ട് മാത്രമല്ല, 2007ൽ പുറത്തിറങ്ങിയ കഥ പറയുമ്പോൾ എന്ന സിനിമ മലയാളികളെ ചിരിപ്പിച്ചും കരയിച്ചും തീയറ്ററിൽ നിന്ന് പണം വാരി. സിനിമയുടെ ക്ലൈമാക്സ് വലിയ പ്രശംസ നേടിിരുന്നു. ഈ ക്ലൈമാക്സ് രംഗത്തിൽ മറ്റൊരു ട്വിസ്റ്റ് കൊണ്ടുവന്ന വിഡിയോ വൈറലായിരുന്നു. 

Advertisment

കഥ പറയുമ്പോൾ സിനിമ റിലീസ് ചെയ്തിട്ട് 18 വർഷം കഴിഞ്ഞു. ക്ലൈമാക്സിൽ മെഗാ സ്റ്റാർ മമ്മൂട്ടി സ്റ്റേജിൽ നിന്ന് പറയുന്ന വാക്കുകളിൽ മാറ്റം കൊണ്ടുവന്നാണ് ഒരു വിഡിയോ എത്തിയത്. ഹിന്ദിയും മലയാളവും കൂട്ടിക്കുഴച്ച് ഒരു പരുവമാക്കിയ ഡയലോഗ് പക്ഷേ ഇന്റർനെറ്റിൽ വൈറൽ ആണ്. 

Also Read: അവനൊന്ന് വീണു; ദാ കണ്ടോ കാടിളക്കി വരണ കൊമ്പനേയും ഫാമിലിയേയും

കഥ പറയുമ്പോൾ സിനിമയിലെ ഏറ്റവും വൈകാരികമായ രംഗമാണ് ഇത്. പക്ഷേ ഈ ഡയലോഗുകൾ കേട്ടാൽ ആരും ചിരിച്ചുപോകും. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്നാണ് എഡിറ്റ് ചെയ്തവരോട് സമൂഹമാധ്യമങ്ങളിൽ എല്ലാവരും ചോദിക്കുന്നത്. നമ്മുടെ ഹിന്ദിയുടെ പരീക്ഷാ പേപ്പർ പോലെ ഇല്ലേ എന്നാണ് പലരും കമന്റ് ബോക്സിൽ വന്ന് ചോദിക്കുന്നത്.

Also Read: 'ഇതൊക്കെയാണ് ലവ് സ്റ്റോറി'; അങ്ങനെ വർഷങ്ങൾക്കു ശേഷം രാജാക്കണ്ണിന്റെ ദുരന്ത നായികയെ കാണാനായി; വീഡിയോ

Advertisment

കഥ പറയുമ്പോൾ എന്ന സിനിമയുടെ പേര് ഹിന്ദിയിലും മലയാളത്തിലും കൂട്ടിക്കലർത്തിയും കമന്റ് ബോക്സിൽ വരുന്നവരുണ്ട്. സിനിമയുടെ പേര് കഹാനി ബോൽക്കുമ്പോൾ എന്നാണ് ഒരാൾ പറയുന്നത്.

ഇതൊന്നും ഇല്ലാത്ത അശോകരാജ് നെ പറ്റി എനിക്ക് സോച്ചാൻ പറ്റും...കുച്ച് ബി നഹി വാല അശോകനെ എന്തെങ്കിലുമൊക്കെ ബനാനെ വാല ബാലൻ...കേരളത്തിൽ പണിക്ക് വന്ന് rich ആയി തിരിച്ച് നാട്ടിലെത്തിയ ബംഗാളി...വിഡിയോയ്ക്കടിയിലെ കമന്റുകൾ ഇങ്ങനെയായിരുന്നു.

Read More: അല്ല മോനെ! ഇത് ഞാൻ അല്ലേ? വൈറലായി 'ലാൽ പാറ'

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: