ഓരോ കാലത്തും ഒരോ ട്രെന്റുകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. കണ്ണിറുക്കി ലോകത്തെ തന്നെ ആരാധകരാക്കിയ പ്രിയ വാര്യരായിരുന്നു ഇതുവരെ സോഷ്യല്‍ മീഡിയയിലെ താരമെങ്കില്‍ ഒരു ഡബ്ബ്‌സ്മാഷാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞോടുന്നത്.

‘യോഗി പാല്‍ക്കുടി..’ എന്ന ബ്രിട്ടാനിയയുടെ പരസ്യത്തിന്റെ ഡബ്ബ്‌സ്മാഷ് വീഡിയോയുമായെത്തിയ സോഷ്യല്‍ മീഡിയയിലെ താരം. പെണ്‍കുട്ടിയുടെ ഭാവങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. വീഡിയോ കയറിയങ്ങ് ഹിറ്റായതോടെ അതിന്റെ ചുവടു പിടിച്ച് നിരവധി പേരാണ് ഡബ്ബ്‌സ്മാഷുമായി എത്തിയിരിക്കുന്നത്.

ഡബ്ബ്‌സ്മാഷുമായെത്തിയവരില്‍ സിനിമാ താരങ്ങളും ഉള്‍പ്പെടും. ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ സാനിയുടെ ഡബ്ബ്‌സ്മാഷും ഹിറ്റായി മാറിയിരിക്കുകയാണ്. തന്റെ അമ്മയ്‌ക്കൊപ്പമാണ് സാനിയ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.

ഡബ്ബ്‌സ്മാഷുകള്‍ വൈറലായതോടെ ട്രോളുകളും തകൃതിയായി ഇറങ്ങുന്നത്. പരസ്യത്തെയും ഡബ്ബ്‌സ്മാഷുകളുകളേയും രസകരമായി സമീപിക്കുന്ന ട്രോളുകള്‍ മുതല്‍ വെറുപ്പിക്കല്‍ താങ്ങാന്‍ പറ്റില്ലെന്ന് പ്രഖ്യാപിക്കുന്ന ട്രോളുകള്‍ വരെയുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ