കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കിൽ വൈറലായ ഡബ്‌സ്‌മാഷ് ചെയ്‌ത സുന്ദരി ആരെന്നായിരുന്നു നെറ്റിസൺസ് തിരഞ്ഞത്. നാലു ഫ്രെയിമുകളിലായി ചിത്രീകരിച്ച ഫൽഗുനി പഥക്കിന്റെ പാട്ട് വച്ചുളള​ നൃത്തമാണ് വ്യത്യസ്‌തമായ ഒരു ഡബ്‌സ്‌മാഷായി സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തത്. താര കല്യാണിന്റെ മകളും നടി സുബ്ബലക്ഷ്മിയുടെ കൊച്ചുമകളുമായ സൗഭാഗ്യ വെങ്കടേഷ് ആയിരുന്നു ഡബ്‌സ്‌മാഷ് ചെയ്‌ത ആ സുന്ദരി.

sowbhagya venkatesh, thara kalyan, subhalakshmi

വ്യത്യസ്‌തമായ ഡബ്‌സ്‌മാഷുകൾ ചെയ്യാറുളള​ സൗഭാഗ്യയുടെ പുതിയ വീഡിയോ എഴുപതിനായിരത്തിലധികം പേരാണ് കണ്ടത്. അഭിനയവും നൃത്തവും ഒരുപോലെ വഴങ്ങുന്ന സൗഭാഗ്യയുടെ പാഷൻ നൃത്തം തന്നെയാണ്. നൃത്തത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവുമുളള സൗഭാഗ്യ ബാലതാരമായി സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്.

ഡബ്സ്‌മാഷ് സ്ഥിരം ചെയ്യാറുളള സൗഭാഗ്യയ്‌ക്ക് ഫെയ്‌സ്ബുക്കിൽ നിരവധി ഫോളോവേഴ്സുമുണ്ട്. സിനിമയിലേക്ക് അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യുമെന്ന് സൗഭാഗ്യ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook