Latest News

കടയില്‍ സ്വന്തമായി പറ്റുബുക്ക്; അരൂര്‍ പൊലീസ് സ്റ്റേഷന് കാവലും; ഇത് സൂസി

2015 മുതലാണ് സൂസി അരൂര്‍ സ്റ്റേഷനിലെ പൊലീസുകാരുടെ പ്രിയപ്പെട്ട നായയായി മാറിയത്

കൊച്ചി: അരൂര്‍ പൊലീസ് സ്റ്റേഷനില്‍ 41 അംഗങ്ങളാണുള്ളത്. ഇതില്‍ 40 പേരും പൊലീസ് ഉദ്യോഗസ്ഥരാണ്. ഒരാളാകട്ടെ 24 മണിക്കൂര്‍ കാവല്‍ നില്‍ക്കുന്ന ഒരു സ്പെഷ്യല്‍ കക്ഷിയാണ്. സൂസിയെന്ന് വിളിപ്പേരുള്ള പൊലീസ് സ്റ്റേഷന്റെ സ്വന്തം നായ.

പൊലീസുകാരുടെ രീതിയൊക്കെയാണ് സൂസിയും പിന്തുടരുന്നത്. രാത്രിയെന്നൊ പകലെന്നോ ഇല്ലാതെ കാവലാണ്. എന്തെങ്കിലും പ്രശ്നമുണ്ടെന്ന് തോന്നിയാല്‍ ഡ്യൂട്ടിയിലുള്ള പൊലിസുകാരെ വിളിച്ചു കൊണ്ടു വരും. ഇതൊന്നുമല്ല, രസകരമായ മറ്റൊരു കാര്യമുണ്ട്.

സ്റ്റേഷന്റെ സമീപത്തുളള ചായക്കടയില്‍ സൂസിക്കൊരു പറ്റു ബുക്കുണ്ട്. സൂസിയുടെ ഭക്ഷണാവശ്യങ്ങള്‍ക്കായി സ്റ്റേഷനിലെ എഎസ്ഐ ബഷീറിന്റെ നിര്‍ദേശ പ്രകാരമാണ് പറ്റ് ആരംഭിച്ചത്. ഇദ്ദേഹം കോവിഡ് ബാധിതനായിരുന്ന സമയത്ത് സൂസിയുടെ ഭക്ഷണം മുടങ്ങാതിരിക്കാനായി ചെയ്തതാണിത്.

“വിശക്കുമ്പോഴെല്ലാം സൂസി കടയ്ക്ക് മുന്നില്‍ വന്നിരിക്കും. എന്തെങ്കിലും പലഹാരം കൊടുത്തു വിടും. ഒരു ദിവസം മൂന്ന് അല്ലെങ്കില്‍ നാല് തവണ സൂസിയെത്തും. പിന്നെ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ചായകുടിക്കാന്‍ എത്തുമ്പോള്‍ സൂസിക്കെന്തെങ്കിലും മേടിച്ച് കൊണ്ടു പോകുന്നത് പതിവാണ്,” ചായക്കട നടത്തുന്ന റഹിം ബിഹൈന്‍ഡ്വുഡ്സിനോട് പറഞ്ഞു.

സ്റ്റേഷന് സമീപം വച്ച് ബഷീര്‍ ബൈക്കില്‍ നിന്ന് വീണപ്പോള്‍ സൂസി ഓടിയെത്തിയെന്നും പിന്നീട് ആകെ വെപ്രാളപ്പെട്ട് ഓടുകയായിരുന്നെന്നും റഹിം പറയുന്നു. ബഷീറിന്റെ ബൈക്കിന്റെ ശബ്ദം കേട്ടാല്‍ സൂസിയെത്തും. രാവിലത്തെ സൂസിയുടെ ഭക്ഷണവുമായാണ് ബഷീര്‍ സ്റ്റേഷനിലേക്ക് വരുന്നത്.

2015 ല്‍ സ്റ്റേഷന്‍ മാറ്റിയപ്പോള്‍ ഒപ്പം കൂടിയതാണ് സൂസി. സൂസി സ്റ്റേഷനിലെ അംഗം പോലെ തന്നെയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സൂസിക്ക് കിടക്കാനായി പ്രത്യേക സ്ഥലവും സ്റ്റേഷനിലൊരുക്കിയിട്ടുണ്ട്.

Also Read: തെങ്ങിനു മുകളിലൊരു പൊരിഞ്ഞ പോരാട്ടം; പൊലീസുകാരന്റെ വീഡിയോക്ക് എട്ട് കോടിയിലധികം കാഴ്ചക്കാര്‍

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Viral dog soosi aroor police station kerala

Next Story
കാണ്ടാമൃഗമാണ്, പക്ഷേ ക്യൂട്ടാണ് !
The moderation of comments is automated and not cleared manually by malayalam.indianexpress.com