scorecardresearch

"ഞങ്ങൾ അവതരിപ്പിക്കുന്ന പുതിയ ഐറ്റം, പുള്ളാങ്കുഴൽ ഊടി ഊടി പശുക്കളേ"

Kid singing viral video; വീട്ടിലെ പശുക്കിടാവിന്റെ മുഖത്ത് പിടിച്ച് പാട്ടുപാടി ഓമനിക്കുകയാണ് ഈ കുട്ടിക്കുരുന്നു. ഫുൾ കോൺഫിഡൻസിൽ മുഖത്ത് പാട്ടിന്റെ വരിക്കൊത്ത ഭാവമെല്ലാം കൊണ്ടുവന്നാണ് പാടുന്നത്

Kid singing viral video; വീട്ടിലെ പശുക്കിടാവിന്റെ മുഖത്ത് പിടിച്ച് പാട്ടുപാടി ഓമനിക്കുകയാണ് ഈ കുട്ടിക്കുരുന്നു. ഫുൾ കോൺഫിഡൻസിൽ മുഖത്ത് പാട്ടിന്റെ വരിക്കൊത്ത ഭാവമെല്ലാം കൊണ്ടുവന്നാണ് പാടുന്നത്

author-image
Trends Desk
New Update
Kid singing viral video

Source: Screengrab

കുട്ടികളും വീട്ടിലെ നമ്മുടെ വളർത്തു മൃഗങ്ങളും തമ്മിലുള്ള അടുപ്പം കാണാൻ ഏറെ രസമാണ്. ഈ കോംമ്പോ വരുന്ന വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് പതിവ് കാഴ്ചയാണ്. രണ്ട് കൂട്ടരുടേയും നിഷ്കളങ്കതയാണ് എല്ലാവരുടേയും ഹൃദയം തൊടുക. ഇപ്പോഴിതാ 'പുള്ളാങ്കുഴൽ ഊടി ഊടി വാ' പാടി സ്നേഹിച്ച് കൊല്ലുകയാണ് ഒരു കുരുന്ന്. 

Advertisment

വീട്ടിലെ പശുക്കിടാവിന്റെ മുഖത്ത് പിടിച്ച് പാട്ടുപാടി ഓമനിക്കുകയാണ് ഈ കുട്ടിക്കുരുന്നു. ഫുൾ കോൺഫിഡൻസിൽ മുഖത്ത് പാട്ടിന്റെ വരിക്കൊത്ത ഭാവമെല്ലാം കൊണ്ടുവന്നാണ് പാടുന്നത്. ആ പശുക്കിടാവിന്റെ ഒരവസ്ഥ എന്ന് ആരെങ്കിലും ചിന്തിച്ച് പോയാൽ അവരെ തെറ്റ് പറയാനും പറ്റില്ല. 

Also Read: എന്തൊരു അനുസരണ; ഒരു പെൺകുട്ടി വളർത്തുന്ന കടുവയെ കണ്ടോ

ഇന്ന് പുതിയ പാട്ട് പാടിക്കൊടുത്തു എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പുള്ളാങ്കുഴൽ ഊടി ഊടി എന്നാണ് കമന്റ് ബോക്സ് നിറയെ കാണുന്നത്. ആള് നിമിഷ കവി ആണെന്ന് തോന്നുന്നു. 

Advertisment

Also Read: അർജുനനേയും കൃഷ്ണനേയും കണ്ടില്ലേ? ഇനി കർണനെ കാണണ്ടേ? ഒന്നൊന്നര വരവ്

"ലെ പശുകുട്ടി- എന്നെ ആരെങ്കിലുമൊന്നു അഴിച്ചു വിടുവോ പുണ്യമാ പോകും ഇല്ലെങ്കിൽ ഈ കുരിപ്പ് എന്നെ പുള്ളാം കുളൽ ഊടിച്ചു കൊല്ലും, "ആടുമേയ്ക്കും ഷൊണ്ണയ്ക്കു" ശേഷം ഞങ്ങളുടെ അനുഗ്രഹീത കലാകാരി നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്ന അടുത്ത ഐറ്റം "പുള്ളാങ്കുഴൽ ഊടി ഊടി, എന്നിങ്ങനെ രസകരമായ കമന്റുകളും വരുന്നുണ്ട്. 

Read More: ധീര വീര ഷണ്മുഖ ബലി! ഇത് രാജമൗലിയുടെ ബാഹുബലിക്കും മേലെ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: