Latest News

ബൂർജ് ഖലീഫയ്ക്കു മുകളിൽ യുവതി; വൈറലായി എമിറേറ്റ്സ് പരസ്യം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂർജ് ഖലീഫയ്ക്കു മുകളിൽ യുവതി നിൽക്കുന്ന 33 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്

Emirates,Burj Khalifa, ie malayalam

ദുബായ് ആസ്ഥാനമായ വിമാന കമ്പനി എമിറേറ്റ്സിന്റെ പുതിയ പരസ്യം വൈറലാവുന്നു. ബൂർജ് ഖലീഫയ്ക്കു മുകളിൽ ദുബായിലേക്ക് യാത്രക്കാരെ സ്വാഗതം ചെയ്യുന്ന പ്ലക്കാർഡുകളും കയ്യിൽ പിടിച്ച് യുവതി നിൽക്കുന്നതാണ് പരസ്യത്തിൽ കാണിക്കുന്നത്. യുഎഇയ്ക്കെതിരായ യാത്രാവിലക്കിൽ ബ്രിട്ടൻ ഇളവുകൾ അനുവദിച്ചതിന്റെ ആഘോഷ ഭാഗമായാണ് പരസ്യം പുറത്തിറക്കിയതെന്നു ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബൂർജ് ഖലീഫയ്ക്കു മുകളിൽ യുവതി നിൽക്കുന്ന 33 സെക്കൻഡ് ദൈർഘ്യമുളള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സ്‌കൈ ഡൈവിങ് താരമായ നിക്കോളെ ലുഡ്വിക് സ്മിത്താണ് പരസ്യത്തില്‍ എയര്‍ ഹോസ്റ്റസായി വേഷമിട്ടത്.

അതേസമയം, സോഷ്യൽ മീഡിയയിൽ പരസ്യത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. പരസ്യത്തിന്റെ പൂർണ രൂപം കാണാൻ കാത്തിരിക്കുകയാണെന്നും കമന്റുകളുണ്ട്. ചിലർ നിക്കോളെയുടെ ധൈര്യത്തെയും അഭിനന്ദിച്ചിട്ടുണ്ട്.

അടുത്തിടെയാണ് ഇന്ത്യ, ബഹ്റൈൻ, ഖത്തർ, യുഎഇ, ഫ്രാൻസ് എന്നീ രാജ്യങ്ങളെ ബ്രിട്ടൻ റെഡ് ലിസ്റ്റിൽനിന്നും ആംബർ ലിസ്റ്റിലേക്ക് മാറ്റിയത്. റെഡ് ലിസ്റ്റിലായിരുന്നപ്പോൾ ഈ രാജ്യങ്ങളിൽനിന്നും ബ്രിട്ടനിലേക്ക് എത്തുന്ന വാക്സിൻ സ്വീകരിച്ചവരും 10 ദിവസം ഹോട്ടലിൽ നിർബന്ധിത ക്വാറന്റൈൻ കഴിയണമായിരുന്നു. എന്നാൽ ആംബർ ലിസ്റ്റിലേക്ക് മാറിയതോടെ ക്വാറന്റൈൻ നിയമങ്ങളിൽ ഇളവുകൾ ലഭിക്കും.

Read More: ഭാര്യയ്ക്ക് ഈ കുരുത്തക്കേടുകൾ സഹിക്കാൻ പറ്റില്ല, നല്ല വഴക്ക് കിട്ടാറുണ്ടെനിക്ക്; മനസു തുറന്ന് ബോചെ

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Viral ad by emirates shows woman standing on top of burj khalifa

Next Story
അടെടാ എന്നാ നടിപ്പ്; ഇതാണ് കുറുക്കന്റെ ബുദ്ധിviral video fox, intelligent fox, fox fallen in well, kerala viral video, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express